മലപ്പുറം: സംസ്ഥാനത്താകെ ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ പുരോഗമിക്കുമ്പോൾ കോടതിയുടെയും സർക്കാരിന്റെയും ജാഗ്രത ശുഭസൂചനയെന്ന് സുന്നി നേതാവ് സത്താർ പന്തല്ലൂർ. എന്നാൽ, പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് എന്നുള്ള ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും...
കൊച്ചി ലുലുമാളില്‍ ഉപയോഗ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത് തെളിവോടെ ചൂണ്ടിക്കാട്ടി യുട്യൂബ് ബ്ലോഗര്‍. ലേമാന്‍സ് ഡയറി എന്ന പേരിലുള്ള യുട്യൂബ് ചാനലാണ് ഉപയോഗ കാലവധി കഴിഞ്ഞുള്ള സാധനങ്ങള്‍ ലുലു മാളില്‍ വില്‍ക്കുന്നത് തെളിവോടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും നഗരത്തില്‍ പരിശോധനകള്‍ ശക്തമാക്കുഒമ്പോഴാണ് ലുലുവില്‍ ഉപയോഗ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത്.
കാലവധി കഴിഞ്ഞ ചിപ്‌സ് വില്‍ക്കുന്നത്...
ഡിജിറ്റല്‍ കറന്‍സി ഇനി കേരളത്തിലേക്കും. കൊച്ചി നഗരത്തിലായിരിക്കും കേരളത്തില്‍ ആദ്യമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മുംബൈ , ബെംഗ്‌ളൂരു ന്യു ദല്‍ഹി ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ റിസര്‍വ്വ ബാങ്ക് ആരംഭിച്ചത്. ഇത് വന്‍ വിജയമാണെന്ന് കണ്ട് നാലു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു. അതിലൊന്നായാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം....
തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്‍റ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.
ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്‍റിനെ തിരുവനന്തപുരം എക്സൈസ് പിടികൂടിയത്. ഷൈനോയിൽ നിന്നും 4 ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തിരുന്നു. മകൻ പിടിയിലായതിൽ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക...
ഈരാറ്റുപേട്ട: നഗരോത്സവം പരിപാടിക്കിടെ ഭീഷണിപ്പെടുത്തിയയാളെ പരസ്യമായി ശകാരിച്ച് ഗായിക സജില സലിം. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തിയ ആളെയാണ് വേദിയിലേക്ക് വിളിച്ച് സജില ശകാരിച്ചത്. ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്.
വേദിയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ച് വരികയായിരുന്നു സജില. അതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളിലൊരാള്‍ സദസ്സില്‍ നിന്നു വിളിച്ചു പറയുകയായിരുന്നു. ഇതില്‍...
കൊച്ചി : ഹൈക്കോടതി വടിയെടുത്തതോടെ, പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്രമങ്ങൾ തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലെ ഹർത്താൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
പിഎഫ്‌ഐ...
തൃശൂർ ∙ കാസർകോട്ടു നിന്ന് 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...