Kerala

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി. ഡെങ്കിപനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആര്‍ഷോയുടെ വിശദീകരണം. ഹൈക്കോടതിയില്‍ നിന്ന്...

എല്ലാ പാര്‍ട്ടികളോടും തുല്ല്യ നീതി വേണം, തീവ്രവാദത്തിന്റെ കനലില്‍ സര്‍ക്കാര്‍ എണ്ണയൊഴിക്കുന്നു: എസ്.ഡി.പി.ഐ നേതാക്കള്‍ക്ക് എതിരെയുള്ള നടപടിയിൽ കെ.എം ഷാജി

എസ്ഡിപിഐയുടെ നേതാക്കള്‍ക്കെതിരെ നടത്തുന്ന നടപടി നീതീയല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. തീവ്രവാദത്തിന്റെ കനലില്‍ എണ്ണയൊഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതി വേണമെന്നും കെ.എം ഷാജി പറഞ്ഞു. സിപിഎം ജനപ്രതിനിധികള്‍ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരില്‍ സാക്ഷിയാണ്. നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ജപ്തി നടത്തുന്നതെന്നും...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം; പവന് 42000 കടന്ന് റെക്കോർഡിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000  ആയിരുന്നു വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന്...

ഗുജറാത്ത് കലാപം: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. അറച്ച് നില്‍ക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട...

എനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥ തലങ്ങള്‍ അവന്‍ പഠിക്കും; മകന്‍ എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയതില്‍ മഅ്ദനി

ബെംഗളൂരു: മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബെംഗളുരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. തന്റെ മകന്‍ തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്തോഷത്തിന്റെ ദിനം. കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ...

എഴുതി വെച്ചോളൂ, പി.കെ. ഫിറോസ് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാകും- ഹരീഷ് പേരടി

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാകുമെന്ന് നടന്‍ ഹരീഷ് പേരടി. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ പി.കെ. ഫിറോസ് അറസ്റ്റിലായ വാര്‍ത്തക്ക് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പേരടിയുടെ പ്രതികരണം. എഴുതി വെച്ചോളു, പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്. പേര്. പി.കെ.ഫിറോസ്....

യുവാക്കളിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ അറ്റകൈ പ്രയോഗവുമായി മഹല്ലുകള്‍

മലപ്പുറം: യുവാക്കളിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ അറ്റകൈ പ്രയോഗവുമായി മഹല്ലുകള്‍. തിരുന്നാവായ എടക്കുളം മേഖലയിലെ മഹല്ലുകളിൽ ഇനി മുതൽ ലഹരിയുപയോഗിക്കുന്നവർക്ക് വിവാഹത്തിനുള്ള ക്ലിയറൻസ് ലഭിക്കില്ല. എടക്കുളം മേഖല സംയുക്ത മഹല്ല് ലഹരി നിർമാർജന സമിതിയുടേതാണ് തീരുമാനം.മേഖലയിലെ വിവിധ മഹല്ലുകൾ സമ്പൂർണ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മഹല്ലുകളുടെ ഭാരവാഹികളുടെ സംയുക്ത യോഗം ചേർന്ന് കൈകൊണ്ട...

ഫെബ്രുവരി ഒന്ന് മുതൽ ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 238 പേരുടെ സ്വത്ത് കണ്ടെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്. കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടന്നത്. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ...

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പതക്കാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനം നിരാശപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. പഞ്ചാബിലും ഗുജറാത്തിലും ഉൾപ്പെടെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാനായപ്പോൾ കേരളത്തിൽ ചലനം ഉണ്ടാക്കാനായില്ല എന്ന് നേതൃത്വം വിലയിരുത്തി.
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img