Kerala

മലദ്വാരത്തിലും റൈസ് കുക്കറിലും ഒളിപ്പിച്ച് വരെ കടത്ത്; കരിപ്പൂരിലെ സ്വര്‍ണവേട്ടയുടെ കണക്കുകള്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍. 2019 മുതല്‍ 2002 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

പുകവലിയില്‍ തുടക്കം, പിന്നെ മാരക ലഹരിയിലേക്ക്; കൗമാരക്കാരുടെ ഇഷ്ട ലഹരി കഞ്ചാവ്- സര്‍വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് ഇവരില്‍ കൂടുതല്‍ പേരും കഞ്ചാവിലേക്ക് എത്തുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, ഡീ അഡിക്ഷൻ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി എത്തിയവരുമായ 19 വയസ്സില്‍ താഴെയുള്ള 600 പേരിലാണ് പഠനം നടത്തിയത്. 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന...

‘ഇസ്ലാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യം ഇന്ത്യയിൽ’; എപി നേതാവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിംലീഗ്

കോഴിക്കോട്: സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. മുസ്ലീങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്‍റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്....

ട്രാഫിക് നിയമലംഘനം എവിടെക്കണ്ടാലും കേസെടുക്കാം, അതിര്‍ത്തിയും അധികാരപരിധിയും നോക്കേണ്ട, ഉത്തരവുടന്‍

സ്വന്തം അധികാരപരിധിയില്‍ അല്ലെങ്കില്‍പ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയന്റ് ആര്‍.ടി.ഒ., ആര്‍.ടി.ഒ. എന്നീ തസ്തികകളിലുള്ളവര്‍ക്കാണ് കേസെടുക്കാനുള്ള അധികാരം. ഇത് നടപ്പാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും...

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ് കാർ അനുവദിച്ച് സർക്കാർ. മുമ്പ് ഉപയോ​ഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോ​ഗിച്ച കാറാണ് സതീശനും ഉപയോ​ഗിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. സംസ്ഥാന ടൂറിസം...

അദാനി നടത്തിയത് നാണംകെട്ട ഓഹരി തിരിമറികള്‍; കേന്ദ്ര സര്‍ക്കാരിന് ഊരിപ്പോകാന്‍ കഴിയില്ല; ‘ഭൂലോക തട്ടിപ്പുകള്‍’ അക്കമിട്ട് നിരത്തി തോമസ് ഐസക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കമ്പോളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സെബി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ഇന്ത്യാ സര്‍ക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ല. അത്രയ്ക്കു ഗൗരവമായ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വാക്കുകളില്‍ ”ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന...

ഗവര്‍ണറുടെ ‘ഹിന്ദു’ പരാമര്‍ശം വിവാദത്തില്‍; വിശദീകരണവുമായി രാജ്ഭവന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹിന്ദു പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആര്യസമാജത്തില്‍ പറഞ്ഞതാണ് ഗവര്‍ണര്‍ ഉദ്ധരിച്ചത്. ഗവര്‍ണറുടെ ‘ഹിന്ദു’ പരാമര്‍ശം വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്ലേവ്...

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു. അശ്രദ്ധമായി ഡോർ തുറക്കുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്....

കുട്ടിയോട് ക്രൂരത, ഓട്ടോ ഡ്രൈവർ വിചിത്രനോട് സ്റ്റേഷനിൽ ഹാജരവാൻ പൊലീസ് നിർദ്ദേശം

കോഴിക്കോട് : കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അഞ്ച് വയസ്സുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവർ വിചിത്രനോട് സ്റ്റേഷനിൽ ഹാജരവാൻ പൊലീസ് നിർദ്ദേശം. ചൈൽഡ് ലൈനോട് കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷം സംഭവത്തിൽ സ്വമേധയ കേസ് എടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ഉമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി...

‘ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍’, തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ...
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img