Kerala

കേരളത്തില്‍ വ്യാപക മൊബൈല്‍ ടവര്‍ മോഷണം; അടിച്ചുമാറ്റിയത് 29 ടവറുകള്‍

എയര്‍സെല്‍ കമ്പനിയുടെ മൊബൈല്‍ ടവറുകള്‍ വ്യാപകമായി മോഷണം പോവുന്നു. കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമായി 51 ടവറുകളാണ് ഊരിമാറ്റിയത്. ടവര്‍ സ്ഥാപിച്ച ജി.ടി.എല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 2008 -2009 കാലത്താണ് എയര്‍സെല്‍ മൊബൈല്‍ കമ്പനിക്കായി 500 ടവറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ജി.ടി.എല്‍ എന്ന കമ്പനിയാണ് ഈ...

ആൺകുട്ടികളുടെ ചേലാകർമ്മം: നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. യുക്തിവാദ സംഘടനയായ  നോൺ റിലീജിയസ് സിറ്റിസൺസ് ആണ് കോടതിയെ സമീപിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കലാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചേലാകർമ്മം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും...

കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചു

കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്റിൽ നാടകീയ സംഭവങ്ങൾ. ഇവിടെ ഒരു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. ഇതോടെ എതിരാളിയായിരുന്ന ബിജെപി സ്ഥാനാർത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെകാഷെ സുമിയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. സംസ്ഥാനത്ത് 31 അകുലുട്ടോ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായിരുന്നു ഇരുവരും. ഫെബ്രുവരി 27 നാണ്...

സ്റ്റിക്കറില്ലാതെ പാഴ്സല്‍ വില്‍പ്പന; 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, 7 സ്ഥാപനങ്ങള്‍ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്‌സലുകലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍...

ഗവര്‍ണ്ണറെ പ്രീതിപ്പെടുത്താന്‍ 30 ലക്ഷം രൂപാ യാത്രാക്കൂലി അധികം നല്‍കി സര്‍ക്കാര്‍

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വിമാനയാത്രാ ചിലനായി 30 ലക്ഷം അധികം അനുവദിച്ച സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചാണ് ഗവര്‍ണ്ണര്‍ക്ക് യാത്രാക്കൂലിയായി 30 ലക്ഷം രൂപ അധികം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം 25 ലക്ഷം രൂപയില്‍ കൂടുതലുള്ള എല്ലാ ട്രഷറി ക്രയവിക്രയങ്ങളും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നിട്ടും...

ഇന്ധന സെസ് പിൻവലിക്കണം, ഇല്ലെങ്കിൽ സമരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട് : ബജറ്റിൽ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹെൽത്ത്‌ കാർഡ് എടുക്കാൻ ഹോട്ടൽ വ്യാപാരികൾക്ക് സമയം നീട്ടി തന്നു. ടൈഫോയിഡിന് എതിരായ കുത്തി വെപ്പ്...

അധിക നികുതി ആരും അടയ്ക്കരുത്, നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ. സുധാകരന്‍

ജനങ്ങളോട് അധിക നികുതി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി പറഞ്ഞിരുന്നെന്ന കാര്യം സുധാകരന്‍ ഓര്‍മിപ്പിച്ചു. നികുതി വര്‍ദ്ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്‍പില്‍ സംസ്ഥാനത്തെ തളച്ചിട്ടു....

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്നറിയാൻ പരിശോധന, ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പെരിന്തൽ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്നറിയാൻ സംയുക്ത പരിശോധന നടത്താൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ സേഫ്  കസ്റ്റഡിയിലുള്ള  പോസ്റ്റൽ ബാലറ്റുകളാണ് ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും പരിശോധിക്കുക. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30 നായിരിക്കും സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട്...

സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ട്: ഹൈക്കോടതി

സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളവേയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന്...

മോഷണം കണ്ടെത്താന്‍ പോയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു

മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. വ്യാഴാഴ്ച്ച മലപ്പുറത്താണ് സംഭവം. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം നായയുമായി എത്തിയത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങവീണത്. റോഡില്‍ വീണ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img