Kerala

അന്ന് പറഞ്ഞു: പൈലറ്റും എസ്കോർട്ടും വേണ്ട; ഇന്ന് സഞ്ചാരം കാക്കിപ്പടക്കൂട്ടിൽ

തിരുവനന്തപുരം∙ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ സമയത്ത് താനുൾപ്പെടെയുള്ള മന്ത്രിമാർ പൈലറ്റും എസ്കോർട്ടും ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഏർപ്പെടുത്തുന്നത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത സുരക്ഷ. സുരക്ഷയുടെ പേരിൽ രാഷ്ട്രീയ എതിരാളികളെ വിമർശിച്ചിരുന്ന ഇടതു നേതാക്കളാണ് ഇപ്പോൾ കനത്ത സുരക്ഷയുടെ തണലിൽ സഞ്ചരിക്കുന്നത്. സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്...

പളളിയിൽ നിസ്‌കരിക്കാനെത്തിയ സി പി എം നേതാവിനെ മർദ്ദിച്ച എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

അമ്പലപ്പുഴ: പളളിയിൽ നിസ്‌കരിക്കാനെത്തിയ സി.പി.എം പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഡി.പി.ഐ നേതാവ് നന്ദികാട് സുധീർ (സുധീർ പുന്നപ്ര), അഞ്ചിൽ ഷഫീർ എന്നിവരെ പുന്നപ്ര പൊലീസ് പിടികൂടി. സി.പി.എം ജെ.ബി.എസ് ബ്രാഞ്ച് അംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജിക്കാണ് (43) മർദ്ദനമേറ്റത്. പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 7 ഓടെ പുന്നപ്ര...

പച്ചക്കറി കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ  പച്ചക്കറികടയിൽ  നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു...

‘മൂന്ന് വര്‍ഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുന്‍പ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കി’; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫെയ്‌സ്ബുക്ക് ലൈവിലെത്തി അമല പറഞ്ഞു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു കഴിഞ്ഞദിവസം അര്‍ജുന്‍...

‘അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേട്’; ബിബിസി റെയ്ഡിന്റെ ഉദ്ദേശ്യശുദ്ധി സംശയകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക്...

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും

കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി...

കാറില്‍ കടത്തിയത് 90 ഗ്രാം എം.ഡി.എം.എ; രണ്ട് യുവതികളടക്കം അഞ്ചുപേര്‍ പിടിയില്‍

കൊല്ലങ്കോട്(പാലക്കാട്): മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നടത്തിയ വാഹനപരിശോധനയില്‍ 90.4 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവതികളടക്കം അഞ്ചുപേര്‍ പിടിയിലായി. എലവഞ്ചേരി വള്ളുവക്കുണ്ടില്‍ തിങ്കളാഴ്ച വൈകീട്ടാണ് തമിഴ്‌നാട് വഴി വന്ന സംഘം പിടിയിലായത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ ഡി. അച്ചു (28), കൊല്ലം തെറ്റിച്ചിറ പേരൂര്‍ ടി.കെ.എം.സി. ഗിരിജാ മന്ദിരത്തില്‍ ബി....

പെട്രോൾ, ഡീസൽ വില വർധനയ്ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ സിഎൻജിയുടെ വില വർധന

കൊച്ചി: പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക്...

‘മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല’; ഈ ബോര്‍ഡ് ഇനി വേണ്ട, ഒഴിവാക്കി ക്ഷേത്ര കമ്മിറ്റി

കണ്ണൂര്‍: ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്. 'മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച...

ഇളനീരും ചെറുനാരങ്ങയും മിക്സ് ചെയ്ത് കഴിച്ചിട്ടുണ്ടോ? സംഗതി ട്രെൻഡാണിപ്പോള്‍…

മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രിയപ്പെട്ടൊരു പാനീയമാണ് ഇളനീര്‍. പരമ്പരാഗതമായി തന്നെ ഏറ്റവും മികച്ചതും ആരോഗ്യകരമായതുമായ ദാഹശമനിയായി ഇളനീരിനെ നാം കണക്കാക്കുന്നുണ്ട്. ഈ 'ഡിമാൻഡ്' ആകാം വഴിയോരക്കച്ചവടങ്ങളില്‍ ഇളനീര്‍ ഇത്രമാത്രം സജീവമായ ഒരു ഉത്പന്നമായി മാറനുള്ള കാരണവും. ഇളനീര്‍ വച്ചുള്ള ജ്യൂസും ഷേക്കും സ്മൂത്തിയുമെല്ലാം ഇന്ന് ലഭ്യമാണ്. എങ്കിലും ഇളനീര്‍ അങ്ങനെ തന്നെ കഴിക്കാനാണ് അധികപേര്‍ക്കും...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img