മട്ടന്നൂർ: മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂരിലും കരുതൽ തടങ്കൽ നടപടി. യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ.
ഇന്ന് ഉച്ചകഴിഞ്ഞാണ് മുഖ്യമന്ത്രി മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുക. വൈകുന്നേരം കണ്ണൂരിൽ ആരോഗ്യവകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ...
തന്റെ ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന തിരിച്ചറിവിൽ പകച്ചിരിക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മാട്രിമോണി ആപ്പിൽ കണ്ടാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് യുവതിയെ യുവാവ് പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്ടിച്ച കേസിലും യുവതി പ്രതിയാണെന്നാണ് വിവരം. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ...
തിരുവനന്തപുരം: തൊണ്ടി മുതൽ എലി കരണ്ടെന്ന് പ്രോസിക്യൂഷൻ! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടത്. 2016 ൽ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ...
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റിൽ. ജിദ്ദയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫിനെയാണ് പോലീസ് പിടികൂടിയത്. 1077 ഗ്രാം സ്വര്‍ണമാണ് മുഹമ്മദ് ശാനിഫിൽ നിന്നും പിടികൂടിയത്. എയര്‍പോര്‍ട്ടിന് പുറത്ത് വച്ചായിരുന്നു ശാനിഫ് പോലീസ് പിടിയിലായത്.
സ്വര്‍ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു...
കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനം കടുത്തചൂടിന്റെ പിടിയിലമർന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയാണ് ചൂട് കൂടിത്തുടങ്ങുന്നതെങ്കിൽ ഫെബ്രുവരിയോടെതന്നെ ചൂട് കടുക്കുന്നതാണ് സമീപവർഷങ്ങളിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് കൂടുന്നതെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ജില്ലയിലെ കൂടിയ ചൂടാണിത്. തൃശ്ശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് വ്യാഴാഴ്ച സംസ്ഥാനത്ത്...
പാലക്കാട്: സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ, പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം...
തൃശ്ശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍...
കോഴിക്കോട്: ആർ.എസ്.എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങൾക്ക് പിന്നാലെ ജമാഅത്തെ ഇസ്ലാമി പിരിച്ചുവിടണമെന്ന ആവശ്യവുമായി സമസ്ത. ജമാഅത്തെ ഇസ്ലാമി പിരിച്ചു വിട്ട് മുസ്ലിം പൊതുകൂട്ടായ്മയിൽ ലയിക്കണമെന്ന് സമസ്ത സെക്രട്ടറി ഉമർഫൈസി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിരോധിക്കുമോ എന്ന ഭീതിമൂലം സമുദായത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്നും ഉമർഫൈസി പറഞ്ഞു.
സമുദായ സംഘടനകളും ഇന്ത്യയിലെ മതേതര ശക്തികളും...
ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും 'ഹൈവേ വില്ലേജ്' പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്.
സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...