Kerala

‘വനിതകൾക്ക് വനിത ലീഗീൽ പ്രവർത്തിക്കാം’; മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല

കോഴിക്കോട് : മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല. പാര്‍ട്ടി അംഗത്വത്തില്‍ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന്‍റെ പ്രതികരണം അടുത്ത മാസം നാലിനാണ് മുസ്ലീം ലീഗിന്‍റെ പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരിക.പക്ഷേ വനിതകളുടെ കാര്യത്തില്‍ ഇക്കുറിയും...

വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് സ്വർണ ചെയിൻ; അടിവസ്ത്രത്തിൽ സ്വർണ നാണയങ്ങള്‍; കരിപ്പൂരിൽ കാസർകോട് സ്വദേശിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ ചെയിൻ ഉൾപ്പെടെ കസ്റ്റംസ് വിജിലൻസ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് കടത്ത് പിടികൂടിയത്. സ്വർണ നാണയങ്ങളും വിദേശ കറൻസികളും സ്വർണ മിശ്രിതവും ഇതിൽ ഉൾപ്പെടും. ദുബൈയിൽ നിന്ന് എത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദിൻ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച സ്വർണ ചെയിനുകൾ കടത്താൻ ശ്രമിച്ചത്....

പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐ കെ.പി. ഉണ്ണിയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ്...

നവജാത ശിശു മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; സംസ്‌കാരത്തിന് തൊട്ടുമുന്‍പ് പെട്ടി തുറന്നപ്പോള്‍ പിഞ്ചുകുഞ്ഞ് ശ്വാസമെടുക്കുന്നു!

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് സംസ്‌കാരത്തിന് തൊട്ടു മുന്‍പ് പുതുജീവന്‍. ഡല്‍ഹിയിലാണ് സംഭവം. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍എന്‍ജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. തുടര്‍ന്ന് കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാര്‍ക്ക് കൈമാറി. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെണ്‍കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോള്‍ പെണ്‍കുട്ടി ശ്വാസമെടുക്കുന്നതായി...

736 കോടി ലാഭം‌, ചരിത്രത്തിൽ ആദ്യം; ചാർജ് കൂട്ടാൻ ലാഭം മറച്ചുവച്ച് കെഎസ്ഇബിയുടെ കള്ളക്കളി

കൊച്ചി ∙ ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തിയ കെഎസ്ഇബി, ഇക്കാര്യം മറച്ചുവയ്ക്കുന്ന റിപ്പോർട്ടുമായി നിരക്കുവർധന ആവശ്യപ്പെട്ടു വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. പുറത്തുനിന്നുള്ള ഏജൻസി ഓഡിറ്റ് ചെയ്ത കണക്കിൽ 2021–22ൽ വൈദ്യുതി ബോർഡിന്റെ ചെലവ് 16,249.35 കോടി രൂപയാണ്. വരുമാനം 16,985.62 കോടി രൂപ. ലാഭം 736.27 കോടി രൂപ. സാമ്പത്തികവർഷം തുടങ്ങുംമുൻപുള്ള കണക്കെടുപ്പിൽ 998.53...

ഇനി വണ്ടി തട്ടിയാൽ പൊലീസ് സ്റ്റേഷനിലേക്ക് പോവേണ്ട; പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകാം

തിരുവനന്തപുരം: വാഹനം ആക്സിഡന്റായാൽ ഇനി പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ വിവരങ്ങൾ രേഖപ്പെടുത്താം. പൊലീസിന്റെ ജി ഡി (ജനറൽ ഡയറി)യിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. കേരള പൊലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിലാണ് ജി ഡി എൻട്രി ലഭ്യമാക്കുന്നതിനായുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. സേവനം ലഭ്യമാകുന്നതിനായി ഗൂഗിൾ​ പ്ലേ സ്റ്റോറിൽനിന്നോ മറ്റോ POL APP മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ്...

കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പത്തനംതിട്ട :  ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ...

അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്രയ്ക്ക് 108 ആംബുലൻസിൽ യുവാവിന്റ സുഖയാത്ര, അറസ്റ്റ്

ഹരിപ്പാട്: ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ.പി. നിവാസിൽ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലൻസ്...

‘ഇന്‍സ്റ്റഗ്രാമിലെ പരിചയത്തില്‍ തുടക്കം, മൂന്നു വര്‍ഷമായി രംഗത്ത്’ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ സ്വദേശി വഴിയാണ് ലഹരി കൊടുത്തു വിടുന്നതെന്നും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന്...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നാശനഷ്ടത്തേക്കാള്‍ ആറിരട്ടിയോളം സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംഭവിച്ച നഷ്ടത്തേക്കാള്‍ ആറിരട്ടിയോളം സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ദേശീയ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23നായിരുന്നു സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അതിക്രമങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ നഷ്ടപരിഹാരമായി 28,72,35,342 രൂപയുടെ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img