Kerala

പാസ്പോർട്ട് വെരിഫിക്കേഷന് പോകവെ സമീപത്തെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ; പിഞ്ചുകുഞ്ഞിന് പുതുജീവനേകി പൊലീസുകാരൻ

കണ്ണൂർ: പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകി പൊലീസ് ഉദ്യോ​ഗസ്ഥൻ.  മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിലാണ് ശ്വാസം നഷ്ടപ്പെട്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.  പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടിൽ നിന്നും  കൂട്ട കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസിൽ ഒമ്പത് മാസം പ്രായമായ കുട്ടി...

സമരത്തിനിടെ നാശനഷ്ടം: ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളി; നേതാക്കൾ 24 മണിക്കൂറിനകം സ്റ്റേഷനിലെത്തണം

കൊച്ചി ∙ പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന സംഘടനകളുടെ നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരായില്ലെങ്കിൽ അവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നു പൊലീസ് സ്റ്റേഷനുകൾക്ക് ആഭ്യന്തരവകുപ്പ് നിർദേശം നൽകി. സർക്കാർ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കുപുറമേ സിനിമ തിയറ്ററുകൾ, ആർട് ഗാലറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങളും...

കാസര്‍ഗോഡ് വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പല്‍ എം.രമയെ ചുമതലയില്‍ നിന്ന് നീക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പല്‍ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി നിർദ്ദേശമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്ഥലത്ത് സംഘര്‍ഷ...

ഷൂസിനുള്ളിൽ ചെറു അറകൾ, വസ്ത്രങ്ങൾക്കടിയിലും ഒക്കെയായി ഒളിപ്പിച്ചത് കിലോ കണക്കിന് സ്വർണം, പിടി വീണു

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം  പിടിച്ചു. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് എട്ട് കോടി രൂപയോളം വില വരും. ഹൈദരാബാദ് വിമാനത്താവളത്തിൽ അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ...

വാളയാര്‍: ക്രെെംബ്രാഞ്ചിന് പിന്നാലെ സി.ബി.ഐ യും ബലാൽസംഗക്കൊലയെ ആത്മഹത്യയാക്കി എഴുതി തള്ളുന്നു- വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് നേരിടുമെന്ന് വിമൻ ജസ്റ്റിസ്. വാളയാർ പെൺകുട്ടികളെ ബലാൽസംഗക്കൊല ചെയ്ത് കെട്ടിത്തൂക്കിയതിന് തെളിവുകൾ സാക്ഷിയാണെന്നും ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ചിനു പിറകെ സിബിഐയും തുനിയുന്നത് നീതി നിഷേധത്തെ ഉറപ്പിക്കുന്നതിനുള്ള പരിശ്രമമാണെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ. ഫായിസ അഭിപ്രായപ്പെട്ടു. "നീണ്ട ആറു...

ലീഗ് കൗൺസിലിൽ കയ്യാങ്കളി; വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചെന്ന് ആക്ഷേപം

കോഴിക്കോട്: മുസ്‌ലിം ലീഗ് വേളം പഞ്ചായത്ത് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ കൗൺസിലർമാരെ അടിച്ചോടിച്ചെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ശാഖാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുക്കേണ്ടത്. 150 ഓളം പ്രതിനിധികളാണ് കണക്ക് പ്രകാരം കൗൺസിലിനെത്തേണ്ടത്. എന്നാൽ 80 പേർ മാത്രമാണ്...

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 70 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജിലി(30)നെയാണ് 1253 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് 70 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഷിജില്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ...

മിയാപ്പദവില്‍ ഡ്രൈവര്‍മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറിയുമായി കടന്നുകളഞ്ഞ നാലുപേര്‍ അറസ്റ്റില്‍; തോക്കും തിരകളും കണ്ടെത്തി

മഞ്ചേശ്വരം: മിയാപ്പദവില്‍ ആറംഗസംഘം രണ്ട് ലോറികള്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവര്‍മാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് ലോറികളുമായി കടന്നു. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ലോറികള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; 2 വോട്ടുപെട്ടികളിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് ഹൈക്കോടതി

മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ...

സൗദിയിൽ വാഹനാപകടം: ആറ് കർണാടക സ്വദേശികൾ മരിച്ചു

മംഗളൂരു: ഉംറ നിർവഹിച്ച് മദീനയിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ബസ് ലോറിയുമായി ഇടിച്ച് നാലംഗ കുടുംബം ഉൾപ്പെടെ ആറ് കർണാടക സ്വദേശികൾ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കലബുറഗിയിലെ സാമൂഹിക പ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് സൈനുദ്ദീൻ സാഹിബും കൊല്ലപ്പെട്ടവരിൽ പെടും. സേഡം സ്വദേശി ബീഗം മുഹമ്മദ് അലി, കർണാടക റെയ്ചൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ ശാഫിദ് ഹുസൈൻ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img