തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 23.1ന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ 142 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി...
ബെംഗളൂരു: ബാംഗ്ലൂര്‍ സഫോടനക്കേസില്‍ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ചിരിക്കുന്ന ഹരജി പിന്‍വലിച്ചാണ് സുപ്രിംകോടതിയെ സമീപിക്കുക.
മൂന്നാഴ്‌ച മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ...
കോഴിക്കോട്: ലൗജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയുടെ പേരില്‍ മുസ്‌ളീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് ( കാസ) എന്ന സംഘടനക്കെതിരെ പൊലീസില്‍ പരാതി. ജമാ അത്ത് ഇസ്‌ളാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇസ്‌ളാമിക് ഓര്‍ഗനൈസേഷനാണ് കാസയുടെ വയനാട് ജില്ലാ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പുല്‍പ്പള്ളിയില്‍ വച്ച്...
സംസ്ഥാനത്ത് തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. മന്ത്രി പറയുന്ന പഞ്ചായത്തിലോ നഗരസഭയിലോ എവിടെ വേണമെങ്കിലും പരിശോധന നടത്താം. സംരംഭങ്ങൾ തുടങ്ങി എന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം. സംരംഭങ്ങളുമായി ബന്ധപ്പെട്ട കള്ള പ്രചാരണത്തിലൂടെ ലഭിച്ചവരുമാനം വ്യവസായ മന്ത്രിയിൽ നിന്ന് വ്യക്തിപരമായി വസൂലാക്കണമെന്നും സംയുക്ത പരിശോധനയ്ക്ക്...
പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയൽവാസിയാണ് ജയദേവൻ.
ജയദേവൻ സ്ഥിരം മദ്യപാനിയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. രാവിലെ 11 മുതൽ മൂന്ന് വരെ തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു. നിർജ്ജലീകരണം തടയാൻ കുടിവെള്ളം കുപ്പിയിൽ കരുതണം,ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള...
കോഴിക്കോട് : കോഴിക്കോട് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറയിൽ വെച്ചാണ് അപകടമുണ്ടായത്. ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പില്‍ താലൂക്ക്,വില്ലേജ് അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന ശക്തമാക്കി. വിശദമായ പരിശോധനയിൽ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തി. ഏജന്റിന്റെ ഫോൺ നമ്പറാണ് വർക്കലയിൽ ആറ് അപേക്ഷകളിൽ നൽകിയത്. കൊല്ലത്ത് അപേക്ഷിക്കാത്ത ആളിന് നൽകിയത് നാല് ലക്ഷം രൂപയാണ്. അടൂർ ഏനാദി മംഗളത്ത് 61 അപേക്ഷകളിൽ ഒരു ഫോൺ നമ്പറാണ് നൽകിയത്. ആലപ്പുഴയിൽ ഒമ്പത്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.
നിർദ്ദേശങ്ങൾ ഇവ
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ...
തിരുവനന്തപുരം ∙ രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (ഐഎക്‌സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പകരം വിമാനം യാത്രക്കാരുമായി 3.30-ന് ദമാമിലേക്കു പുറപ്പെടും.
സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...