Kerala

ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു; വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്കോ ?

രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാൻഡുകളായ രൂപ അൺഡിഫൈൻഡ്, പേജ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപനാ നിരക്കെല്ലാം വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയിൽ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. പുരുഷന്മാരുടെ അടിവസ്ത്ര വിൽപനയ്ക്ക് സാമ്പത്തിക രംഗത്ത് എന്ത് കാര്യം ? ഈ ചോദ്യം...

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്

സരിതക്ക് വിഷം നല്‍കിയോ?; രക്തം-മുടി സാമ്പിളുകള്‍ ദില്ലിക്ക് അയച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച്...

ഭരണപക്ഷം മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം: പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എൻ.ഷംസീർ

ഭരണപക്ഷത്തോട് സ്വരം കടുപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങളോട് സ്്പീക്കര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ അവരെ വിമര്‍ശിക്കാനും സ്പീക്കര്‍ തയാറായി. നിശിത വിമര്‍ശനവും പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയ നോട്ടിസിനെ നേരിട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ വലിയ ഒച്ചപ്പാടൊന്നുമില്ലാതെ അത് കേട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശനം കടുപ്പിച്ചപ്പോള്‍...

‘ഗാനമേളയ്‍ക്കിടെ വിനീത് ഓടിരക്ഷപ്പെട്ടു’വെന്ന തലക്കെട്ടോടെ വീഡിയോ, സത്യവസ്ഥ ഇതാണ്

ഒരു ഗാനമേള പ്രോഗ്രാമിന് ശേഷം ഗായകൻ വിനീത് ശ്രീനിവാസൻ ഓടിരക്ഷപ്പെട്ടുവെന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട് രംഗത്ത് എത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ അദ്ദേഹം കാറിലേക്ക് ഓടി പോവുകയായിരുന്നു എന്ന് സുനീഷ് പറഞ്ഞു. വിനീത് നടത്തിയ ഗംഭീരമായ പോഗ്രാം...

രാവിലെ 11മുതൽ 3വരെ വെയിൽകൊള്ളരുത്; സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന...

അതിര് വിടുന്ന വണ്ടി പ്രേമം; ബുള്ളറ്റിന്റെ ടാങ്കിൽ കുട്ടിയെ കിടത്തി യാത്ര ചെയ്യുന്ന അപകടകരമായ വീഡിയോ പങ്കുവെച്ച് കേരള പൊലീസ്

തിരുവനന്തപുരം: അതിരുവിടുന്ന ഡ്രൈവിംഗിന്റെ മറ്റൊരു ഉദാഹരണം പങ്കു വെച്ച് കേരളാ പൊലീസ്. അശ്രദ്ധമായ ഡൈവിംഗ് മൂലം ദിനംപ്രതി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിലാണ് വാഹനത്തിൽ കൂടെ സഞ്ചരിക്കുന്നവരുടെ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള സംഭവത്തിന്റെ ദൃശ്യം കേരള പൊലീസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ബുള്ളറ്റിന്റെ ടാങ്കിൽ കുട്ടിയെ കിടത്തി റോഡിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ...

പരസ്യത്തിൽ മുസ്ലീം നേതാക്കളില്ല; പ്ലീനറി സമ്മേളനത്തിന് കോൺഗ്രസ് നൽകിയ പരസ്യത്തെ ചൊല്ലി വിവാദം

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്രപരസ്യത്തെ ചൊല്ലി വിവാദം. പരസ്യത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളുടെ ആരുടെയും ചിത്രമില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരി രംഗത്ത് എത്തി. പാക്കിസ്ഥാൻ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കൾ കോൺഗ്രസിലുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. കോൺ​ഗ്രസ് വിട്ട മുതിർന്ന നേതാവ് ​ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ച് പാർട്ടിക്കെതിരെ...

കളിപ്പാട്ടം കൊണ്ടുവന്ന ബോക്‌സിൽ തേച്ചുപിടിപ്പിച്ച് സ്വർണം; കരിപ്പൂരിൽ കാസർഗോഡ് സ്വദേശിയുൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്റെ വലയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഒന്നേ കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് കൂടല്ലൂർ സ്വദേശി ശറഫുദ്ധീൻ, മലപ്പുറം നിലമ്പൂർ സ്വദേശി നിഷാജ്, കാസർകോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേർ സ്വർണവുമായി പിടിയിലായത്. 2.2 കിലോഗ്രാം സ്വർണം ഇവരിൽ...

ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

കൊല്ലത്ത് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. പൂവറ്റൂര്‍ സ്വദേശി രാഹുലിനെ ആണ് കൊല്ലം കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 18ന് രാത്രി 8ന് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. യുവതി കോട്ടാത്തല ജംഗ്ഷനില്‍ എത്തിയപ്പോള്‍ രാഹുല്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി കടന്നുപിടിക്കുകയും...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img