Kerala

പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

കോഴിക്കോട്: വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ എഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. പി.വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നതാണ് പി.വി അൻവർ എം.എൽ.എ ചാനലിനെതിരെ...

ബിജെപി രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ല; പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല; കേരളത്തെ കുഴപ്പം കൂടാതെ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നുണ്ടെന്ന് ഭീമന്‍ രഘു

ബിജെപിയുടെ രാഷ്ട്രീയത്തോട് ഇതുവരെ താല്‍പ്പര്യം തോന്നിയിട്ടില്ലെന്ന് സിനിമാനടന്‍ ഭീമന്‍ രഘു. ബിജെപിക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്ന് ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. നടനെന്നനിലയില്‍ ഒന്നു നിന്നാല്‍മതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. അറിയാത്തത് രാഷ്ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്നു വിചാരിച്ചാണ് മത്സരിച്ചതെന്നും അദേഹം പറഞ്ഞു. എനിക്ക്...

ലാപ്ടോപ്പിലും എയർപോഡിലും മറ്റുമായി സ്വർണം കടത്തിയ കാസർഗോഡ്, മലപ്പുറം സ്വദേശികളായ മൂന്നു പേർ കരിപ്പൂരിൽ പിടിയിൽ

മലപ്പുറം: സ്വർണ്ണം കടത്താൻ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് മൂന്ന് പേരിൽ നിന്നായി 65 ലക്ഷം രൂപ മൂല്യം കണക്കാക്കുന്ന 1.2 കിലോ സ്വർണം. ഇന്നു രാവിലെ ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ലാപ്ടോപിന്റെയും എയർപോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു...

കാസര്‍ക്കോട്ടെ തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമിക്കാം

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ കാസര്‍ക്കോട് ജില്ലയിലെ തൊഴില്‍ സമയം ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമസമയമായിരിക്കും. പകല്‍ സമയത്തെ ജോലിസമയം രാവിലെ 7നും വൈകുന്നേരം 7 മണിക്കുമിടയില്‍ എട്ടു മണിക്കൂറായി നിശ്ചയിച്ചു. ഏപ്രില്‍ 30 വരെ ജോലി സമയം ഈ രീതിയിലായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള...

പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ

പനി, ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വർധനവുണ്ടായതായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. “അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാൽ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻസിഡിസിയിൽ നിന്നുള്ള വിവരമനുസരിച്ച്,...

നോമ്പിനുശേഷം ബലിപെരുന്നാൾ ഗൃഹസന്ദർശനം; മുസ്‌ലിം സമ്പർക്ക പരിപാടി പ്രഖ്യാപിച്ച് ബി.ജെ.പി

കൽപറ്റ: നോമ്പിനുശേഷം വരുന്ന ബലിപെരുന്നാളിന് സംസ്ഥാനത്തെ മുസ്‌ലിം വീടുകൾ സന്ദർശിക്കുമെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി പ്രവർത്തകർ മുസ്‌ലിം വീടുകളിലെത്തി ഈദ് ആശംസകൾ നേരുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു. റമദാൻ വ്രതത്തിനുശേഷമുള്ള ചെറിയ പെരുന്നാളിനെ ബലിപെരുന്നാളെന്ന് തെറ്റിദ്ധരിച്ചാണ് ബി.ജെ.പി നേതാവിന്റെ പരാമർശം. ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖിന്റെ...

ലോക്കൽ സെക്രട്ടറിക്ക് എസ്‌ഡിപിഐ ബന്ധം; ആലപ്പുഴയിൽ 38 അംഗങ്ങള്‍ സിപിഐഎമ്മിൽ നിന്ന് രാജിവച്ചു

ആലപ്പുഴ സിപിഐഎമ്മിൽ കൂട്ട രാജി. 38 അംഗങ്ങൾ രാജിക്കത്ത് നൽകി. ലോക്കൽ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധം. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്‌ഡിപിഐ നേതാവെന്നാണ് രാജിവച്ചവരുടെ പരാതി. രാജിവച്ചത്ത് ചെറിയനാട് സൗത്തിൽ നിന്നുള്ളവരാണ്. രാജിവച്ചവരിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. ജില്ലാ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഷീദ് മുഹമ്മദ് പകൽ...

സംസ്ഥാനത്ത് കനത്ത ചൂട് തുടരും; താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഇത് സാധാരണയെക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സൂര്യാതപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. വേനല്‍ ചൂട്...

‘ഒരു വശത്തെ കണ്ണുകൾ ബലമായി അടയ്ക്കണം, ചിരിക്കുമ്പോൾ ആ വശം അനങ്ങില്ല’; രോഗവിവരത്തെ കുറിച്ച് മിഥുൻ

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ടതായും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായും ഇരിക്കും. മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ‘വിജയകരമായി അങ്ങനെ...

കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നത് അതിരുകവിഞ്ഞ മോഹം; വര്‍ഗീയ ശക്തികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി പിണറായി

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img