Kerala

ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി; ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ വെളിപ്പെടുത്തിയതായി കുറ്റപത്രം

തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന്...

കണ്ണൂരിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ 1.42 കോടി രൂപയുടെ സ്വർണം ഉപേക്ഷിച്ചനിലയിൽ

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ 3.40ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിനു വിപണിയിൽ ഏകദേശം 1.42 കോടി...

മുഖ്യമന്ത്രി പിണറായിക്കെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയറാക്കിയ പെൺകുട്ടിയുടെ അമ്മ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. തങ്ങൾ നീതി ലഭിക്കാൻ എവിടെ പോകും? ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ട്‌ കിട്ടിയാൽ മാത്രമേ...

ചേച്ചിയെ തന്നില്ലെങ്കിൽ വേണ്ട, അനുജത്തിയെ തരുമോ? പെണ്ണ് ചോദിക്കാൻ ചെന്ന യുവാവിന്റെ മർദനമേറ്റ് ഗൃഹനാഥൻ ആശുപത്രിയിൽ

തൊടുപുഴ: പെണ്ണ് ചോദിക്കാൻ ചെന്നിട്ട് പെൺകുട്ടിയുടെ അച്ഛനെ തല്ലിയെന്ന് പരാതി. സംഭവത്തിൽ മണക്കാട് സ്വദേശിയായ 26കാരനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. മണക്കാടുള്ള പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വിവാഹാഭ്യർത്ഥനയുമായി എത്തി. പെൺകുട്ടി വീട്ടിലില്ലാത്തതിനാൽ ബംഗ്ളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു തരണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ, വീട്ടുകാർ വിസമ്മതിച്ചു. എങ്കിൽ...

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്....

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഒരു വ‍ർഷം

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. സൗമ്യതയും ലാളിത്യവും പാണ്ഡിത്യവും കൊണ്ട്അണികളുടെ മനസിലിടം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 2009- ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. മതകാര്യങ്ങളും രാഷ്ട്രീയവും സൗമ്യതയോടെ മുന്നോട്ട് കൊണ്ടുപോയ ഹൈദരലി ശിഹാബ്...

‘ഈ വരുന്ന മാർച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്’ ; കുറിപ്പ് പങ്കുവച്ച് ഷുക്കൂര്‍ വക്കീല്‍

രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുന്നുവെന്ന്‌ നടനും അ‍ഡ്വക്കറ്റുമായ ഷൂക്കൂർ. ഈ വരുന്ന മാർച്ച് എട്ടിന് എന്റെ രണ്ടാം വിവാഹമാണ് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയെ തന്നെയാണ് അദ്ദേഹം വീണ്ടും നിയമപ്രകാരം ഒരിക്കൽ കൂടി വിവാഹം ചെയ്യുന്നത്. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം പറയുന്നു. മുസ്​ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ...

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ മാത്രം പന്ത്രണ്ട് പേർ, ശമ്പളമായി ചെലവാക്കുന്നത് ലക്ഷങ്ങൾ, കരാർ ഒരു വർഷം കൂടി നീട്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ സംഘത്തിന്റെ കരാർ ഒരു വർഷം കൂടി നീട്ടി നൽകാൻ തീരുമാനം. പന്ത്രണ്ടംഗ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിലുള്ളത്. ഇവർക്ക് ശമ്പളയിനത്തിൽ മാത്രം സർക്കാരിന് 6,64,490 രൂപയാണ് ചെലവാകുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക, വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുക എന്നിവ മാത്രമാണ്...

സംസ്ഥാനത്ത് വേനൽ ചൂടിന് കാഠിന്യമേറുന്നു: ഇന്ന് ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രീക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നു. സംസ്ഥാനത്തെ പലയിടത്തും കടുത്ത ചൂടാണ് ഇന്നും അനുഭവപ്പെട്ടത്. ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ ഇരിക്കൂറിലാണ് 41 ഡിഗ്രി സെൽഷ്യസ്. കണ്ണൂർ എയർപോർട്ടിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂർ ചെമ്പേരിയിൽ 41.1 ഡിഗ്രി സെൽഷ്യസ്...

‘ഇനിയൊരു സ്റ്റാൻ സ്വാമിയായി ഒടുങ്ങും മുമ്പെങ്കിലും ആ മനുഷ്യനോട് കനിവ് കാണിക്കണം’; മഅ്ദനിയുടെ കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് നജീബ് കാന്തപുരം

കോഴിക്കോട്: ആരോഗ്യനില മോശമായ അബ്ദുൽ നാസർ മഅ്ദനിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. മനുഷ്യാവകാശം ചവച്ചുതുപ്പിയ ഭരണകൂട ചെയ്തികൾക്കൊടുവിൽ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോൾ ഒരു പൂ നൽകാതെ മരിച്ചവർക്ക് പുഷ്പചക്രം നൽകുന്നവരായി മലയാളികൾ മാറിക്കൂടാ. മഅദനി വേദനയുടെ ഒരു കടൽ...
- Advertisement -spot_img

Latest News

വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; പാകിസ്താന്റെ മധ്യസ്ഥതക്ക് പ്രശംസ

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുന്ന നിർണായക നീക്കമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം...
- Advertisement -spot_img