Kerala

സ്പീക്കറുടെ ഓഫീസിനു മുന്നിൽ അസാധാരണ പ്രതിഷേധം, സംഘർഷം; തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്ന് പരാതി, എ കെ എം അഷ്റഫ് അടക്കം നാലു പ്രതിപക്ഷ എംഎൽഎമാർക്ക് പരിക്കേറ്റെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ സ്പീക്കർ എ എൻ ഷംസീർ ഓഫ‌ീസിനുള്ളിൽ പ്രവേശിച്ചു. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ്...

യൂസഫലിയുടെ മൊഴി: നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി / ദുബായ് ∙ വടക്കാ‍ഞ്ചേരി ലൈഫ് മിഷൻ കമ്മിഷൻ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കള്ളപ്പണ ഇടപാട് കേസുകളിൽ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു....

തൃശ്ശൂരിൽ നോട്ടം സുരേഷ് ഗോപിയേക്കാൾ അമിത് ഷായ‌ക്ക്, വന്ന് പോയതിന് പിന്നാലെ 50 ലക്ഷം അനുവദിച്ചു

തൃശൂർ: തൃശൂരിന്റെ ശിൽപ്പി ശക്തൻ തമ്പുരാനെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ബി.ജെ.പി. ശക്തൻ തമ്പുരാന് ഉചിതമായ സ്മാരകം ഒരുക്കുന്നതിൽ ഇരുമുന്നണികളുടെയും വീഴ്ച തുറന്നുകാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമാധി സ്ഥലത്ത് അമിത് ഷായെ എത്തിക്കുകയും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തത്. സന്ദർശനം കഴിഞ്ഞ് മണിക്കൂറുകൾക്കകം രാജ്യസഭാ എം.പിയും കേരളപ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കറുടെ എം.പി ഫണ്ടിൽ നിന്ന് 50...

കണ്ണൂരില്‍ 82 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കാസർകോട് സ്വദേശികളായ രണ്ടുപേർ പിടിയില്‍

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി ഏകദേശം 82 ലക്ഷം രൂപയോളം വിലവരുന്ന 1451 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. കാസർകോട് സ്വദേശികളായ അബ്ദുൾ ലത്തീഫ്, സൽമാൻ ഫാരീസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അബ്ദുൾ...

മൃതദേഹങ്ങൾക്ക് വാങ്ങുന്ന മുണ്ടും ഷർട്ടും ചീപ്പും വരെ അടിച്ചു മാറ്റി വിൽക്കും, കേരളത്തിലെ ഒരു മോർച്ചറിയിൽ നടക്കുന്ന തോന്ന്യാസങ്ങൾ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി മോർച്ചറികളിൽ ആംബുലൻസ് ജീവനക്കാരുടെയും, ഫോട്ടോ ഗ്രാഫർമാരുടെയും പിടിച്ചുപറി. ദുരൂഹ മരണമെങ്കിൽ കഴുത്തറപ്പൻ തുകയാണ് ഇവർ വാങ്ങുന്നത്. വിഹിതം ലഭിക്കുമെന്നതിനാൽ ബന്ധപ്പെട്ടവരും കണ്ണടയ്ക്കുകയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുന്നതിന് കാത്തിരിക്കുന്ന ബന്ധുക്കൾ ആവശ്യപ്പെടുന്ന പണം കൊടുക്കുമെന്നതാണ് ഇവർക്ക് വളമാകുന്നത്. പോസ്റ്റുമോർട്ടത്തിന് മൃതദേഹം...

‘ദൈവം ക്ഷമാശീലര്‍ക്കൊപ്പം, ആരോപണങ്ങളൊന്നും തന്നെ ബാധിക്കില്ല’ എം എ യൂസഫലി

പുറമേ നിന്നുള്ള ആരോപണങ്ങള്‍ ഒന്നും തന്നെയോ ലുലുവിനെയോ ബാധിക്കുകയില്ലന്നും, ദൈവം ക്ഷാമശീലരുടെ കൂട്ടത്തിലാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ എം എ യൂസഫലിക്ക് ഇ ഡി നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള ആരോപണങ്ങളില്‍ ഭയമില്ല.65000 പേരാണ് ലുലു എന്ന തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.310 കോടി...

‘മമ്മൂക്കാ, കപ്പിത്താൻ കംപ്ലീറ്റ്‌ലി ഔട്ട്‌, കൊച്ചി പഴയ കൊച്ചിയല്ല’; ജസ്റ്റ് റിമംബർ ദാറ്റ്; പി.കെ അബ്ദു റബ്

ബ്രഹ്മപുരത്ത് സൗജന്യ മെഡിക്കല്‍ സംഘത്തെ അയച്ച് കൊച്ചിയില്‍ വിഷപ്പുക വരുത്തിയ ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ രംഗത്തുവന്ന നടൻ മമ്മൂട്ടിക്ക് ഇന്നലെ അഭിനന്ദനപ്രവാഹമായിരുന്നു. എന്നാൽ ഈ അവസരത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി പി.കെ അബ്ദു റബ്. മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല.നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ...

യൂസഫലി ഹാജരാകണം; ലൈഫ് മിഷന്‍ കേസില്‍ വിളിപ്പിച്ച് ഇ ഡി

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലിയെ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊച്ചി യൂണിറ്റാണ് യൂസഫലിക്ക് നോട്ടീസ് നല്‍കിയത്. കേരള സര്‍ക്കാരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയും തമ്മില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ 300...

‘സ്പീക്കർ ഭയപ്പെടുത്തേണ്ട, എന്നെ തോൽപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനം’ – തിരിച്ചടിച്ച് ഷാഫി

തിരുവനന്തപുരം: അടുത്ത തവണ ഷാഫി പാലക്കാട് തോൽക്കുമെന്ന സഭയിലെ സ്പീക്കറുടെ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ രംഗത്ത്. എന്നെ തോൽപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനമാണെന്ന് ഷാഫി തിരിച്ചടിച്ചു. എന്നോട് തോൽക്കും എന്ന് പറഞ്ഞ സ്പീക്കർ അപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ശിവൻകുട്ടിയെ കണ്ടിരുന്നോ എന്നും ഷാഫി ചോദിച്ചു. ''ന്യായമായ ആവശ്യം സഭയിൽ ഉന്നയിച്ചതിനാണ് ഇത് പറഞ്ഞത്. ശിവൻ...

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില; വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില ഉയരുന്നൂ. കോട്ടയം ജില്ലയില്‍ താപനില ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. .സാധരണയുള്ളതിനേക്കാളും 32 ഡിഗ്രി സെല്‍ഷ്യസ് അധികം ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പുനലൂരില്‍ 37.5 ഡിഗ്രിയാണ് താപനില. വേനല്‍ മഴ ലഭിക്കാത്തതാണ് ചൂട് കൂടാന്‍ കാരണം. എറണാകുളം, കൊല്ലം, ഇടുക്കി,...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img