Kerala

കരിപ്പൂരിൽ 1.30 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കടത്തിയത് അടിവസ്ത്രത്തിലും എയര്‍പോഡിലും ഒളിപ്പിച്ച്, കാസർഗോഡ് സ്വദേശിയുൾപ്പെടെ മൂന്ന്‌പേർ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വര്‍ണം. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് ആളുകളില്‍ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍...

ഷാപ്പിലിരുന്ന് കള്ള് കുടിച്ചു, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിൽ അറസ്റ്റ്. തൃശ്ശൂരിൽ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ്...

കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍. എന്നാല്‍ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലകള്‍ തോറും ജാഗ്രത കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം...

തലയാണ് വേണ്ടത്, അല്ലാതെ റബറിന്റെ വിലയല്ല; തലശേരി ബിഷപ്പിനെതിരെ കെഎം ഷാജി

ലോകത്ത് ഒരു ഭരണ വ്യവസ്ഥയില്‍ ഏറ്റവും വലിയ വില വേണ്ടത് മനുഷ്യനാണ്. അല്ലാതെ റബ്ബറിനല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. റബ്ബറിന് പൊന്നിന്റെ വില തന്ന് ഒരു ചാക്കില്‍ പൈസയാക്കി കെട്ടി തന്നാല്‍ അത് വെക്കാന്‍ തലയാണ് വേണ്ടത് അല്ലാതെ വിലയല്ല വേണ്ടത്’ കെ.എം ഷാജി പറഞ്ഞു. വില വേണ്ടത് മനുഷ്യനാണ്. മനുഷ്യനെ...

1000 കോടി പിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാജമെന്ന് മന്ത്രി; ബാലഗോപാലിന്റെ വാദം പൊളിച്ച് മീഡിയ വണ്‍; തെളിവുകള്‍ പുറത്തുവിട്ടു

മോട്ടോര്‍വാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നുള്ള മീഡിയ വണ്‍ വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നും വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെന്നായിരുന്നു എന്നാണ്...

സഭയിലെ സംഘര്‍ഷക്കേസ്: സര്‍ക്കാരിന് തിരിച്ചടി, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. എല്ല് പൊട്ടിയെന്നു പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പിന്നീട് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്...

1000 കോടി പിരിക്കണം; മോട്ടോർവാഹന വകുപ്പിനോട് സർക്കാർ

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സർക്കാറിന്റെ ടാര്‍ഗറ്റ്. എന്നാല്‍ സ്വന്തം വാഹനം പോലും നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് എം.വി.ഡി. ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നൽകി. ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മോട്ടോര്‍ വാഹന വകുപ്പിനെ...

‘വനിതകൾക്ക് ഭാവിയിൽ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ല’; ലീഗിൽ സാദിഖലി പക്ഷം മാത്രമെന്ന് പി.എം.എ സലാം

കോഴിക്കോട്: മുസ്‌ലിം ലീഗിൽ വനിതകൾക്ക് ഭാവിയിൽ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ലീഗിൽ സാദിഖലി പക്ഷം മാത്രമാണുള്ളത്. മുനീർ- ഷാജി പക്ഷം ലീഗിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ 100 സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തിൽ വരും. ഭരണം കിട്ടാൻ...

ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാം; ഗ്രിവൻസ് പോർട്ടൽ ലോഞ്ച് ചെയ്തു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സാധിക്കും. ആ പരാതിയിൻമേൽ എടുത്ത നടപടികളും ഇതിലൂടെ അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും സാധിക്കും. എങ്ങനെ പരാതിപ്പെടണം? ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിപ്പോർട്ട്...

ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരങ്ങൾ; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്പനിയുടെ സിഇഒ മാർക്ക് സക്കൻബെർഗാണ് ഇൻസ്റ്റാഗ്രാം ബ്രൊഡ്‌കാസ്റ്റ് ചാനലിലൂടെ വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്. അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും. വാട്സ്ആപ്പ് എന്ന ഇൻസ്റ്റന്റ് മെസ്സേജിന് പ്ലാറ്റ്ഫോമിൽ ഗ്രൂപ്പുകൾ എന്നത്...
- Advertisement -spot_img

Latest News

താനൂരിനെ കുറിച്ചുള്ള ‘പാകിസ്താന്‍ പരാമര്‍ശം’; മന്ത്രി വി.അബ്ദുറഹിമാനെതിരെ പരാതി നല്‍കി യു.ഡി.എഫ്

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...
- Advertisement -spot_img