Kerala

അനില്‍ ആന്‍റണി ബിജെപിയിലേക്ക് ? ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും

കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും. ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും  എഐസിസി സോഷ്യൽ മീഡിയ  കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ചു.

എന്താണ് യുഎപിഎ സെക്ഷൻ 16 ? ഷാരൂഖ് സെയ്ഫിക്കെതിരെ ചുമത്തിയാൽ എന്ത് ശിക്ഷ ലഭിക്കും ?

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്തിയേക്കുമെന്ന ആലോചനങ്ങൾ പൊലീസ് തലപ്പത്ത് നടക്കുന്നതിനിടെ വീണ്ടും സമൂഹത്തിൽ യുഎപിഎ ചർച്ചയാവുകയാണ്. എന്താണ് യുഎപിഎ സെക്ഷൻ 16 ? എന്ത് ശിക്ഷയാണ് ലഭിക്കുക ? യുഎപിഎ സെക്ഷൻ 16 1967 ൽ നിലവിൽ വന്ന നിയമമാണ് യുഎപിഎ ( അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ...

മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ

ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. കെ പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന്...

ട്രെയിൻ തീ വെപ്പ് കേസ്; യുഎപിഎ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിൽ യുഎപിഎ ചുമത്തിയേക്കും. കോടതിയിൽ  ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന...

ട്രെയിനില്‍ അക്രമം നടത്തിയത് എന്തിന്?; ഷഹറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്; തീവെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തി!

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘ കുബുദ്ധി’ കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. തീ വെപ്പിന് ശേഷം അതേ...

ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

മം​ഗ​ളൂരു: വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി...

രേഖാചിത്രത്തിന് പ്രതിയുമായി സാമ്യമില്ല എന്ന് വിമർശനം; പ്രതികരണവുമായി കേരളാ പൊലീസ്

കോഴിക്കോട്: രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട രേഖാചിത്രത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്. പിടികൂടിയ പ്രതിയുമായി രേഖാചിത്രത്തിന് യാതൊരു വിധ സാമ്യവുമില്ല എന്നായിരുന്നു ആക്ഷേപം. എന്നാൽ എപ്പോഴും കൃത്യത വരാൻ പ്രതിയെ നേരിട്ട്...

റൊണാള്‍ഡോയ്ക്ക് കിട്ടിയതിന്റെ ഇരട്ടി; മെസ്സിയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍

പാരിസ്: പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് വേണ്ടി വലവിരിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍. പി.എസ്.ജിയില്‍ നിന്ന് മെസ്സിയെ സ്വന്തമാക്കാനായി പണം വാരിയെറിയാന്‍ തയ്യാറായാണ് അല്‍ ഹിലാലിന്റെ വരവ്. 400 മില്യണ്‍ യൂറോയാണ് (ഏകദേശം 3600 കോടി രൂപ) അല്‍ ഹിലാല്‍ മെസ്സിയ്ക്ക് വേണ്ടി മുടക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സ്പാനിഷ് മാധ്യമമായ...

നജുമുന്നീസ കൊലപാതകം: ഭര്‍ത്താവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍

മലപ്പുറം: വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍. എന്തിന് കൊന്നെന്ന് ചോദിച്ച് കൊണ്ട് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കേസില്‍ മുഹിയുദ്ദീന്‍ മാത്രമല്ല പ്രതി, കൂട്ടുപ്രതികളുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി ആവശ്യപ്പെട്ടു. തെളിവെടുപ്പിന് ശേഷം തിരിച്ചുപോകാനായി പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ താന്‍ നജ്മുന്നീസയെ...

12 മണിക്കൂറിനിടെ രണ്ടര കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി

നെടുമ്പാശേരി: 12 മണിക്കൂറിനിടയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടര കോടിയോളം രൂപയുടെ സ്വർണ കള്ളക്കടത്ത് പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് 2466 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇയാൾ സ്വർണവുമായി വരുന്ന വിവരം ഡി.ആർ.ഐക്ക് ആരോ കൈമാറുകയായിരുന്നു. അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ്...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img