കടയില്‍ നിന്ന് വാങ്ങിയ മില്‍മ പാല്‍ പിരിഞ്ഞെന്ന് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീലിന് പുതിയ പാക്കറ്റ് നല്‍കി മില്‍മ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷുക്കൂർ വക്കീല്‍ തന്നെയാണ് സംഭവം വിവരിച്ചത്. പാല്‍ പിരിഞ്ഞതായി മില്‍മയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടർന്ന് കമ്പനി പുതിയ പാക്കറ്റ് പാല്‍ എത്തിച്ചു നല്‍കുകയായിരുന്നെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു....
സംസ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനും വിലക്ക്. ഏലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി.
നിയമം കര്‍ശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്പുകളില്‍ ചെന്നാല്‍ ഇനി...
വർക്കല അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനാൽ കാമുകി നൽകിയ ക്വട്ടേഷനാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) അറസ്റ്റിൽ.
കാമുകി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. സംഘത്തിലെ യുവതി അടക്കം 8 പേർക്കെതിരെ...
ആവശ്യമില്ലാത്ത വ്യാജപ്രചാരണങ്ങൾ വ്യക്തികൾക്ക് എതിരെ നടക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കാറുള്ളത്. സെലിബ്രിറ്റികളെ കുറിച്ച് മാത്രമല്ല, സാധാരണക്കാരെ കുറിച്ചും അവരവരുടെ നാടുകളിൽ അപവാദ പ്രചരങ്ങൾ നടക്കുന്നത് വലിയ മാനസിക വിഷമമാണ് സൃഷ്ടിക്കുന്നത്.
ഇത്തരത്തിൽ തന്നെ കുറിച്ച് അപവാദ പ്രചരണം നടത്തുന്നവർക്ക് എതിരെ പരസ്യമായി മൈക്ക് കെട്ടി വെല്ലുവിളി നടത്തിയിരിക്കുകയാണ് ഒരു യുവാവ്. നാട്ടുകാരോടായി മൈക്ക് എടുത്ത്...
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്സ് പ്രവൃത്തികളെന്തൊക്കെ എന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പൊതുമരാമത്ത്...
തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര അദാലത്തിന് അപേക്ഷിക്കാന്‍ 20 രൂപ ഫീസ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാനാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.
എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ...
കോഴിക്കോട്: കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ഇതിന് വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലവരും. കൊടിയത്തൂർ സ്വദേശി നസ്‌ലിം മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് കെ.പി എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി ബംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു....
കൊല്ലം: ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ വിവിധ ഘട്ടങ്ങളിലായി നേതാക്കളെ ബി.ജെ.പി.യിൽ എത്തിക്കാനാണ് പരിപാടി.
കേരളത്തിലടക്കം കോൺഗ്രസിലെ അസ്വസ്ഥരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി ആശയവിനിമയം നടത്താൻ പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്....
മലപ്പുറം: റമദാൻ വ്രതത്തോടനുബന്ധിച്ച് വിശ്വാസികൾക്ക് കെ.എസ്.ആർ.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് തീർഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ മഖ്ബറകൾ സന്ദർശിക്കാനാണ് കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നത്.
ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയിൽനിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയിൽ...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...