Kerala

താമരശേരിയിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: കാസർകോട് സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച...

‘അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ട’; മുസ്ലിം വീടുകളിലെ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് അറിയിച്ച് ആര്‍എസ്എസ്

പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ നീക്കത്തില്‍ ആര്‍എസ്എസ് എതിര്‍പ്പ് അറിയിച്ചതായി വിവരം. ആര്‍എസ്എസ്സുമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ് നിലപാടിനെതിരെ രംഗത്തെത്തിയത്. ബിജെപി ആശയം അംഗീകരിച്ചെത്തുന്നവരെ സ്വീകരിച്ചാല്‍ മതിയെന്നും അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ടെന്നുമാണ് ആര്‍എസ്എസ്സിന്റെ നിലപാടെന്നാണ് വിവരം. നേതൃതലത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടായതോടെ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് വിവരം. ഈസ്റ്റര്‍ ദിനത്തില്‍ തുടങ്ങിവെച്ച...

മലപ്പുറം മുസ്ലിം പള്ളിയിലെ ആ അപൂർവ്വ കാഴ്ച! തീരുമാനമെടുത്ത് കൃഷിവകുപ്പ്

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ മുസ്ലിം പള്ളിയിലെ അപൂർവ്വ കാഴ്ച വലിയ ചർച്ചയായത്. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളി വളപ്പിലെ പപ്പായയുടെ ഇലയുടെ തണ്ടിൽ കായ ഉണ്ടായെന്ന വാ‍ർത്ത ഏവർക്കും വലിയ കൗതുകമായി മാറിയിരുന്നു. വാർത്ത കേട്ടപാടെ നിരവധി പേരാണ് ഇലയുടെ തണ്ടിൽ കായ ഉണ്ടായ പപ്പായ കാണാനായി പള്ളിയിലേക്ക് എത്തുകയും ചെയ്തു....

കൊടും ചൂടിൽ കേരളത്തിന് രക്ഷയില്ല! താപനില മുന്നറിയിപ്പ്, 7 ജില്ലകളിൽ ചുട്ടുപൊള്ളും; 4 ഡിഗ്രിവരെ താപനില ഉയരും

തിരുവനന്തപുരം: കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിന്...

യാത്രികരെ…നില്ല്…എഐ കാമറ എവിടെയൊക്കെ എന്നറിയണ്ടേ…തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ലൊക്കേഷനുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എ ഐ) ക്യാമറകള്‍ കണ്‍ തുറക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലായി കാമറ ഘടിപ്പിച്ചിട്ടുണ്ട്. ട്രാഫിക്ക് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗതാഗത നിയമ ലംഘനം നടത്തി വന്നിരുന്നവര്‍ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും എന്നതാണ് എ ഐ ക്യാമറ ഓണ്‍...

കർണാടക ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾ അടക്കം 6 മരണം

സമ്പാജെ: സുള്ള്യയ്ക്ക് സമീപം സമ്പാജെയിൽ കാറും കർണാടക ആർടിസി ബസ്സും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മടിക്കേരിയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരികയായിരുന്ന കാറും മംഗലാപുരത്ത് നിന്ന് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാണ്ഡ്യ ജില്ലയിൽ നിന്നുള്ള 9 പേരടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് കാറിലുണ്ടായിരുന്നത്. മംഗളുരുവിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. രണ്ട്...

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം; കാരണമറിയാം, മുന്‍കരുതലെടുക്കാം

കൊച്ചി: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ, വിദേശങ്ങളിൽനിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ എന്നിവരാണ് പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെത്തുന്ന പരാതികളിലാണ്...

യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്; കേരളത്തിന് മാത്രം 19 ട്രെയിനുകള്‍, ആഘോഷിച്ചില്ല; പഠിപ്പിക്കേണ്ട ചരിത്രം മറ്റൊന്ന്; പി കെ ഫിറോസ്

യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. റെയിൽവേയിൽ തന്നെ എന്ത് മാത്രം വികസനമായിരുന്നു. കേരളത്തിന് ഒരു ട്രെയിന്‍ അനുവദിച്ചത് തന്നെ ഇപ്പോള്‍ എത്ര ആഘോഷമായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്നും ചരിത്രത്തില്‍ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ചെയ്​ത കാര്യങ്ങള്‍ കൂടി പഠിപ്പിക്കേണ്ട സമയമാണിതെന്നും പി കെ ഫിറോസ്...

മുകളിലിരുന്നാല്‍ കാണും നിയമലംഘനങ്ങള്‍ എന്തൊക്കെ? പിഴയെത്ര? ഇതാ എഐ ക്യാമറയെക്കുറിച്ച് അറിയേണ്ടതെല്ലാം!

സംസ്ഥാന വ്യാപകമായി ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനു ഗതാഗത വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗം തീരുമാനം എടുത്തതായാണ് വിവരം. ദേശീയ, സംസ്ഥാന പാതകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ചാണു നിയമലംഘകരെ കുടുക്കുന്നത്. എഐ ക്യാമറ വഴിയുള്ള പിഴ ശിക്ഷ...

തീച്ചൂടില്‍ കേരളം; പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്

തിരുവനന്തപുരം: മൂന്നു ഡിഗ്രിയിലേറെ ചൂട് ഉയർന്നതോടെ കേരളം തീച്ചൂളയിലായി. പലേടത്തും 39 ഡിഗ്രിവരെ ചൂട് ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഉൾനാടുകളിൽ സ്ഥാപിച്ച പുതിയ ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി...
- Advertisement -spot_img

Latest News

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊച്ചി: നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ്...
- Advertisement -spot_img