Kerala

‘കണ്ണൂരിൽ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാ കഴിക്കുന്നത്, ഇപ്പോഴും മാറ്റമില്ല’; നിഖില

മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് നിഖില വിമൽ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം. തന്റേതായ നിലപാടുകൾ മടി കൂടാതെ പറയുന്ന വ്യക്തി കൂടിയാണ് നിഖില. ഇപ്പോഴിതാ തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി...

‘റമസാന്‍ സ്നേഹ സംഗമം’; നഗരങ്ങളില്‍ മാത്രം മതിയെന്ന് ബിജെപി

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവവിഭാഗങ്ങളുമായുള്ള സ്നേഹസംഗമം അതേരീതിയില്‍ റമസാന്‍ ദിനത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനം. നഗരങ്ങളില്‍ കഴിയുന്ന മുസ്​ലിംകളെ മാത്രം നേരില്‍ കണ്ടാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ദരിദ്രരായ മുസ്‍ലിം സമൂഹത്തിന് വേണ്ടി നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും പ്രചാരണം തുടങ്ങും. ബി.ജെ.പിയുടെ ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട്...

‘രാമരാജ്യത്തിലേക്കു സ്വാഗതമെന്ന് സംഘ്പരിവാര്‍ ബോര്‍ഡ്; ആരുടേയും രാജ്യമല്ലെന്ന് മറുപടി ബോര്‍ഡുമായി ഡിവൈഎഫ്‌ഐ

കണ്ണൂര്‍: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സംഘപരിവാര്‍ സ്ഥാപിച്ച ബോര്‍ഡിനെതിരെ വിമര്‍ശനം. തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം വിഷു ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. മഞ്ഞോടി ഭാഗത്തു നിന്നു ക്ഷേത്രത്തിന്റെ പടിഞ്ഞാറ് നടയിലേക്കു പോകുന്ന റോഡിനു മുന്‍വശത്താണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐയുടെ...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

തിരുവനന്തപുരം: റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും. 20 മുതൽ 14 ജില്ലകളിലായി...

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ...

ചുട്ടുപൊള്ളി കേരളം; ഇനിയും ചൂട് കൂടാൻ സാധ്യത

കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം , തൃശ്ശൂർ ജില്ലകളിലും ചൂട് കൂടുതലാണ്. കഴിഞ്ഞ വർഷങ്ങളെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ചൂട് ഉയർന്നിട്ടുണ്ട്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, മുബൈയിൽ സൂര്യാതപമേറ്റ് 11 പേർ മരിച്ചു.1 23 പേർ ആശുപത്രിയിൽ. സംഭവം നിർഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ഏക്‌നാഥ്...

വന്ദേഭാരതിന് നൽകിയ സ്വീകരണത്തിനിടെ ഗോവിന്ദന് ട്രോൾ; പേരു വിളിച്ചുപറഞ്ഞ് അപ്പ വിതരണം

കോഴിക്കോട്∙ വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ബിജെപി പ്രവർത്തകർ. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നൽകിയ സ്വീകരണത്തിനിടെ, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കം അപ്പം നൽകി സ്വീകരിച്ചു. എം.വി.ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം. വന്ദേഭാരത് എക്സ്പ്രസിൽ...

വന്ദേ ഭാരതിനെ പുകഴ്ത്തി കെ റെയിലിനെ വിമർശിച്ച് പന്ന്യന്റെ മകൻ; കവിത പങ്കുവച്ച് സുരേന്ദ്രൻ

തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെക്കുറിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ എഴുതിയ കവിത പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെ റെയിൽ പദ്ധതിയെ വിമർശിച്ചുമാണ് അഭിഭാഷകൻ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത. വന്ദേ ഭാരത്, വരട്ടേ ഭാരത് എന്ന പേരിലാണ് കവിത. കെ റെയിൽ കേരളത്തെ വെട്ടിമുറിക്കുമ്പോൾ...

പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

വാഴക്കുളം മടക്കത്താനത്ത് പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കൂവലി പൊടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകന്‍ എന്നിവരാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു.

താമരശേരിയിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: കാസർകോട് സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img