Kerala

എം.എ യൂസുഫലിയുടെ പത്തു കോടിയുടെ മാനനഷ്ടക്കേസ്: ഖേദം പ്രകടിപ്പിച്ച് മാപ്പുപറഞ്ഞ് ഷാജൻ സ്‌കറിയ

കോഴിക്കോട്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷാജൻ സ്‌കറിയ. മാനനഷ്ടത്തിനും അപകീർത്തി പരാമർശങ്ങൾക്കും പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസുഫലി വക്കീൽ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഖേദപ്രകടനം. ഖേദം പ്രകടിപ്പിക്കുകയും മാപ്പുചോദിക്കുകയും ചെയ്തിട്ടുണ്ട് ഷാജൻ സ്‌കറിയ. മാർച്ച് ആറിന് 'മറുനാടൻ മലയാളി' യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയ്‌ക്കെതിരെയാണ്...

മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍

കോഴിക്കോട്: അബ്ദുള്‍ നാസ‍ർ മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി നടക്കുന്ന സാമ്പത്തിക സമാഹരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലീം സംഘടനകള്‍. മദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിറക്കി. സുപ്രീം കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് എത്താന്‍ വഴിയൊരുങ്ങിയിട്ടുണ്ടെങ്കിലും സാങ്കേതിക...

എഐ ക്യാമറയിലെ ‘പിഴ’യിൽ പെട്ടാൽ എന്തുചെയ്യും? പരാതി ഉണ്ടെങ്കിൽ എന്തുചെയ്യും, എവിടെ പറയും; ചലഞ്ചിന് ഒരേ ഒരു വഴി!

തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ വ്യാഴാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകില്ല. അതിനെക്കുറിച്ച് എം വി ഡി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി...

ഇനി പിഴയുടെ കാലം…; വി.ഐ.പി വാഹനങ്ങള്‍ക്ക് മുൻപിൽ കാമറ കണ്ണ് ചിമ്മും

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനത്തിൽ പ്രവർത്തിക്കുന്ന കാമറകൾ നാളെ മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. ഇതോടെ, സാധാരണക്കാരന് പിഴയുടെ കാലം സമ്മാനിക്കുമ്പോൾ, വി.ഐ.പി വാഹനങ്ങൾക്ക് മുൻപിൽ എ.ഐ കാമറ കണ്ണ് ചിമ്മും. പുതിയ സാഹചര്യത്തിൽ ഒരു ദിവസം എത്ര നിയമലംഘനങ്ങൾ നടത്തിയാലും അതിനെല്ലാം പിഴ നൽകേണ്ടിവരുമെന്നാണ് മോട്ടർ വാഹനവകുപ്പ് പറയുന്നത്. ഒരു ദിവസം ഒരു...

കുഞ്ഞായാലും ഇളവില്ല? ഇരുചക്രവാഹനത്തിൽ മൂന്ന് പേർ സഞ്ചരിച്ചാൽ 2000 രൂപ പിഴ വീഴും; അവ്യക്തത

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള എ ഐ കാമറകൾ നാളെമുതൽ പ്രവർത്തനം ആരംഭിക്കും. ക്യാമറയിൽപതിയുന്ന ചെറിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ടാവും. സ്പീഡ് സംബന്ധിച്ച സൈൻ ബോർഡുകൾ ഉണ്ടെങ്കിലും എമർജൻസി വാഹനങ്ങൾക്ക് ഇളവ് ഉണ്ടാവും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ രണ്ടായിരം രൂപയായിരിക്കും പിഴ. ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ 2000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ കുട്ടിയാണെങ്കിലും...

7 മണിക്കൂർ 50 മിനിറ്റിൽ കാസർകോട്ട്‌, സമയം മെച്ചപ്പെടുത്തി വന്ദേ ഭാരത്

തിരുവനന്തപുരം: രണ്ടാം പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് എത്തി. പുലർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിൻ 1.10-നാണ് കാസർകോടെത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട് എത്താൻ എടുത്ത സമയം. ബി.ജെ.പി. പ്രവർത്തകരടക്കമുള്ളവർ ആഘോഷപൂർവ്വം വന്ദേ ഭാരതിനെ വരവേറ്റു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും വന്ദേ ഭാരതിനെ...

‘ജനങ്ങളെ കുത്തിപ്പിഴിയാനുള്ള എഐ ക്യാമറ പരിഷ്കാരം മാറ്റിവക്കണം,ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം’

തിരുവനന്തപുരം:ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു....

ഗതാഗത നിയമലംഘനങ്ങൾക്ക്‌ നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും

തിരുവനന്തപുരം: റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം  പദ്ധതിക്ക്‌  സമഗ്ര ഭരണാനുമതി നൽകി. 675 എഐ കാമറകൾ 14 ജില്ലകളിലായി  675 എഐ ( നിർമിത ബുദ്ധി)...

കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിടാനൊരുങ്ങി ജോണി നെല്ലൂർ, മുൻ എം എൽ എമാരെ അണിനിരത്തി പുതിയ പാർട്ടി; എല്ലാം ബി ജെ പിയുടെ പിന്തുണയോടെ

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിടാനൊരുങ്ങി ജോണി നെല്ലൂർ. മുൻ എം എൽ എമാരെ അണിനിരത്തി സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാർട്ടി നിലവിൽ വരുന്നതായി റിപ്പോർട്ടുകളുണ്ട്. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) എന്നാണ് പുതിയ പാർട്ടിയുടെ പേര്. കുറച്ച് നാളായി പാർട്ടിയുടെ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ നടന്നുവരികയായിരുന്നു....

നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതില്‍ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസന്‍സ് കാര്‍ഡുകള്‍ വേണമെന്നുമുള്ളത് മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. മലയാളികള്‍ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രില്‍ 20-ന് പുതിയ ലൈസന്‍സ് കാര്‍ഡിന്റെ...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img