ദില്ലി: തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ. തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
തന്റെയും മുഹമ്മദ് ഷമിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരമാണ് നടന്നത്. 2014 -ൽ കൊൽക്കത്തയിൽ...
കോഴിക്കോട്: തുടർച്ചയായ കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാസർഗോഡ് സ്വദേശിയായ അഹമ്മദ് ഇർഷാദാണ് പിടിയിലായത്. ചെരുപ്പ് കമ്പനിയിൽ ജോലിയാണെന്ന വ്യാജേന ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ്...
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.
ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കള്‍. 1930 ജനുവരി ഒന്നിന് ആണ് ഫാത്തിമയുടെ ജനനം. കോട്ടയം ചെമ്പില്‍...
കോഴിക്കോട്: കേരളത്തില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ഫിത്വര്‍ 22ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി...
തിരുവനന്തപുരം:വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് .തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്.വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന്...
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അതിന് ശേഷമേ പിഴ ചുമത്തി തുടങ്ങുകയുള്ളൂ.
സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ വേഗം, റെഡ് ലൈറ്റ് തെറ്റിക്കല്‍, പാര്‍ക്കിംഗ് എന്നിവയാണ്...
അബ്ദുൾ നാസർ മദനിയുടെ കേരളയാത്രയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിന്റെ പരിശോധന. കൊല്ലം അൻവാറശ്ശേരിയിൽ കർണാടകയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു.
അൻവാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. സംഘം മദനി താമസിക്കുന്ന എറണാകുളത്തെ വീടും സന്ദർശിക്കും .ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പരിശോധന.
സംസ്ഥാനത്ത് എഐ ക്യാമറകൾ ഇന്നുമുതല്‍ പ്രവർത്തനക്ഷമമാകുകയാണ്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടി വരും. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല എന്നാണ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജീത്ത് വ്യക്തമാക്കുന്നത്. കാറുകളിൽ പിറകില്‍ ഇരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ എന്നും നിരത്തിലെ അപകട മരണം 20 ശതമാനം...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എം ഡി എം എ പിടികൂടി. 70ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്പനക്ക് എത്തിച്ച എം ഡി എം എ...
തിരുവനന്തപുരം: യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ വിശദീകരണം.
സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...