കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം. നിലവിലെ സാഹചര്യത്തില്‍ വെന്‍റിലേറ്റര്‍ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വണ്ടൂരിലെ...
കാസർകോട്: വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക.കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.
യാത്ര സമയം കുറഞ്ഞതില്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. ടൂറിസം വികസനത്തിന് ഈ...
കുട്ടികള്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഏത് സമയത്തും എന്തിനും ഉപയോഗിക്കുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെപ്പറ്റിയും ദൂഷ്യവശങ്ങളെപ്പറ്റിയുമൊക്കെ നിരന്തരം ലേഖനങ്ങളും മറ്റും എല്ലാവരും കാണാറുണ്ടെങ്കിലും പൊതുവെ ആരും അവ ശ്രദ്ധിക്കാറില്ല.
ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്നത് കൂടുതലാവുകയാണ്. തൃശൂരില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവമാണ് ഒടുവിലത്തേത്. കരുതി ഉപയോഗിച്ചില്ലെങ്കില്‍ അപകടം വലുതാണ്. മൊബൈല്‍ ഫോണുകള്‍...
തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തിൽ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാ സേവനം. ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള അഗ്നി രക്ഷാ സേവനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൂടാതെ രാത്രി മുഴുവൻ ഫോൺ...
തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബോർഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'വിജയമാണ് ഏറ്റവും മികച്ച പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്.
ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച പെൺകുട്ടികളുടെ കൂട്ടത്തിൽ 18-കാരിയായ തബസ്സുമും ഉൾപ്പെട്ടിരുന്നു.പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും...
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ് എടുത്തതായി ആരോപണം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ അനീഷ് പി.എച്ചിനെയാണ് 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിൽ എവിടെയാണ് മതസ്പർദ്ധ എന്ന ചോദ്യത്തിന് അനീഷ് മുസ്‌ലിമാണെന്നാണ് പൊലീസ് പറഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് നേതാവ്...
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേട്ടത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് തിങ്കളാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്. എന്നാല്‍ അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിട്ടിനുള്ളില്‍ നിന്ന് സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞിട്ടുണ്ട്.
രാത്രിയില്‍ ആദിത്യശ്രീ...
തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചത് ഏറെ നേരം വിഡിയോ കണ്ടതിനാലാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണാണ് കരുതുന്നത്.
വിദഗ്ധ പരിശോധനക്ക് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. ഇതിനായി ഫൊറൻസിക് പരിശോധനയും നടക്കുന്നുണ്ട്. മൂന്നു വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങിയ ഫോണാണ്...
തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാനായി വിഭാവനംചെയ്ത ‘സേഫ് കേരള’ പദ്ധതിയിൽ നിർമിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ കമ്മിഷനായിമാറിയത് 75.42 കോടി. 232.25 കോടിയുടെ പദ്ധതി പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ വഴി നടപ്പാക്കുന്നതായാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഈ കരാർ രണ്ടുതവണ ഉപകരാറുകളായി മാറിമറഞ്ഞപ്പോഴാണ് കമ്മിഷൻ തുക ഇത്രയേറെയായത്.
പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് നഷ്ടമില്ലെന്നും അഞ്ചുവർഷംകൊണ്ട് 424 കോടിരൂപ ജനങ്ങളിൽനിന്ന് പിഴയായി...
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ വെറുതെ കണ്ടുപോകാവുന്നവ മാത്രമായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റും. പ്രത്യേകിച്ച് നമ്മെ സന്തോഷിപ്പിക്കുകയോ നമ്മുടെ മുഖത്ത് ചിരി വിടര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ളവ.
അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേരളാ...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...