കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ...
അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായിരിക്കാം എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ വിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട്...
കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ബെന്നി എബ്രഹാമിന്റെ മകളുടെ വിവാഹദിവസം വൈകാരിക കുറിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ജിബിയുടെ വിവാഹം എന്റെ വ്യക്തിജീവിതത്തിലെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. അത് നടന്നുവെന്നും ഏറെ സന്തോഷത്തോടെ താനത് കണ്ടുവെന്നും സുധാകരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഞാനടക്കമുള്ളവരെ ലക്ഷ്യം വെച്ചു വന്ന സിപിഎമ്മിന്റെ ആയുധങ്ങളാണ് ഇവരുടെയൊക്കെ ജീവന്‍ കവര്‍ന്നെടുത്തത്. ഓര്‍മ്മകളില്‍...
മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രം 'ദ കേരള സ്റ്റോറി'യില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശം അണിയറ പ്രവര്‍ത്തകര്‍ തിരുത്തി. യൂട്യൂബില്‍ സിനിമയുടെ ട്രെയിലറിന് നല്‍കിയ ഡിസ്‌ക്രിപ്ഷനിലാണ് തിരുത്ത്. 32,000 സ്ത്രീകളുടെ കഥ എന്നത് തിരുത്തി കേരളത്തിലെ...
കണ്ണൂര്‍: കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്ലസ് ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത്...
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. ആക്രമണത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. തിരുനാവായക്കും തീരൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15 ഓടെയാണ് സംഭവം.
ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട സര്‍വീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത...
ഓൺലൈൻ രംഗത്തെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കില്ലെന്ന പരാതി കേരളത്തിൽ ഇന്നും തുടരുകയാണ്. പല തരത്തിലുള്ള ഹൈടെക്ക് തട്ടിപ്പുകളാണ് ഇപ്പോഴുള്ളത്. അതിനാൽ എപ്പോഴും ശ്രദ്ധ വേണം. ഇനി, യൂട്യൂബിൽ ലൈക്കുകളും സബ്സ്ക്രൈബേർസിനെയും നേടാൻ സഹായിക്കുന്ന കമ്പനിയുടെ പാർട്ട് ടൈം ജോലിക്കായി നിങ്ങളെ ആരെങ്കിലും സമീപിച്ചാൽ സൂക്ഷിക്കുക ! ഓൺലൈൻ...
കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച...
തിരുവനന്തപുരം ∙ റോഡ് ക്യാമറ വഴി പിഴ ഈടാക്കാനും ടാര്‍ഗറ്റ്. ഒരു മാസം ഒരു ക്യാമറ കൊണ്ട് കുറഞ്ഞത് 300 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് നിര്‍ദേശം. ഇതോടെ ഒരു മാസം പിഴയില്‍ നിന്നുള്ള വരുമാനം പത്തരക്കോടിയിലേറെയാവും. മോട്ടോര്‍ വാഹനവകുപ്പും–കെല്‍ട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.
വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രിമാരെല്ലാം ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍...
ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21), ...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...