തിരുവനന്തപുരം: വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ...
തിരുവനന്തപുരം: ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത്...
കാസർകോട്∙ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടതിനെത്തുടർന്നു കോട്ടയം കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ (32) മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതി അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അരുണിന്റെ അധിക്ഷേപം നേരിട്ട ആതിര...
സംസ്ഥാനത്ത് ലഭിച്ചിരുന്ന വേനൽ മഴയുടെ അളവിൽ ഇന്നു മുതൽ കുറവ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടെ ചൂട് കൂടുവാനും സാധ്യതയുണ്ട്.
ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല....
സംഘപരിവാറുകാരിയെന്ന് അവകാശപ്പെടുകയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തതിനെതുടര്‍ന്ന് 24 ന്യുസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടി വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു. ബി എം എസിന്റെ ഒരു പരിപാടിയില്‍ സംബന്ധിക്കവേ താന്‍ സംഘപരിവാറുകാരിയാണെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ട്വിന്റി ഫോര്‍ ന്യുസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട്...
തിരുവനന്തപുരം: പെൺകുട്ടികൾ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6,000 രൂപ നൽകുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി.
11 സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ജനനം കുറയുന്നത്...
തിരുവനന്തപുരം : കേരള സ്റ്റോറി സിനിമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ഡിവൈഎഫ്ഐ നൽകി. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വർഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ ട്രെയിലർ 153 എ, 295 എ നിയങ്ങൾ പ്രകാരം കുറ്റകൃത്യമാണെന്നും നടപടി എടുക്കണമെന്നുമാണ് ആവശ്യം. കേരളത്തിൽ നിലവിൽ ഇല്ലാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ കേരളത്തെ കുറിച്ച്...
വിഴിഞ്ഞം: അറബിക്ക് നൽകാനെന്ന പേരിൽ വിഴിഞ്ഞത്തെ ജുവലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണനാണയങ്ങളുമായി കടന്ന യുവാവിനെ പിടികൂടാനായില്ല. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കോവളത്തെ സ്റ്റാർ ഹോട്ടൽ ലോബിയിൽ വച്ച് 42 ഗ്രാം സ്വർണ നാണയമാണ് ഇയാൾ വാങ്ങി കടന്നുകളഞ്ഞത്. കോഴിക്കോട് തിക്കൊടി വടക്കേപുര വീട്ടിൽ റാഹീൽ അഹമ്മദാണ് (29) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തെ ആദം...
തിരുവനന്തപുരം : വിവാദ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ്...
തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്.
ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...