സിപിഎം ഏരിയ സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി പി.ആര്‍ പ്രദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലന്തൂരിലെ ബ്രാഞ്ച് കമ്മറ്റി ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. കേരള...
പാലക്കാട്: വിഷം കഴിച്ച് ജീവനൊടുക്കിയ പ്രവീൺ നാഥിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം. പങ്കാളി പ്രവീണിനെ പതിവായി മർദിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. 'കെട്ടിയിട്ട് വായിൽ തുണി തിരുകി മർദ്ദിച്ചതായി പ്രവീൺ ബന്ധുക്കളോട് പറഞ്ഞിരുന്നു. കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സോഷ്യൽ ബുള്ളിങ്ങിന്റെ പേരിലല്ല പ്രവീൺ ജീവനൊടുക്കിയത്'. പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.
മെയ് നാലിനാണ് ട്രാൻസ്മെൻ...
മംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമാര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ തെരഞ്ഞെടുപ്പ്കമ്മീഷന് പരാതി. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.നമ്മളൊക്കെ ആർഎസ്എസ്സിനെ എതിർക്കുന്നവരാണെന്നും മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നുമാണ് ഉണ്ണിത്താന്‍ വീഡിയോയില്‍ പറയുന്നത്.പുറമേക്ക് മതേതരത്വം പറയുന്ന കോൺഗ്രസ്സിന്‍റെ പച്ചയായ വർഗീയ പ്രചാരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ്...
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ അഴിമതിത്തെളിവുകള്‍ ഓരോന്നായി പ്രതിപക്ഷം പുറത്തുവിടുകയും പ്രതിരോധത്തിലാവുകയും ചെയ്തതോടെ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. മെയ് 19 മുതല്‍ പിഴ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവാദം തീരുന്നതുവരെ താല്‍ക്കാലികമായി നീട്ടാനാണ് ആലോചന.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഫിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമതീരുമാനമെടുക്കുക. സമിതിയുടെ കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാകും...
അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ എലി വിഷം കഴിച്ച് അവശനിലയിലാണ്...
മലപ്പുറം: മലപ്പുറത്ത് നാല് യുവാക്കള്‍ മൂന്നു മാസത്തോളം ജയിലില്‍ കിടന്ന ലഹരിമരുന്ന് കേസില്‍ പിടിച്ചത് എംഡിഎംഎ അല്ലെന്ന് കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ റിപ്പോര്‍ട്ട്. ഇല്ലാത്ത കേസിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടെന്നും കുടുംബബന്ധം തകര്‍ന്നെന്നും യുവാക്കള്‍ പറയുന്നു. സാമ്പിള്‍ പൊലീസ് വീണ്ടും കേന്ദ്ര ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ...
തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പള്ളി തുമ്പൂര്‍മുഴി വനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണാതായിരുന്നു. കാലടി പൊലീസ് ഈ...
തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ്...
കോഴിക്കോട്: കേരള സ്‌റ്റോറി സിനിമയിൽ പറയുന്നതുപോലെ 32,000 പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റിയതിന്റെ തെളിവ് നൽകാൻ വെല്ലുവിളിച്ച് യൂത്ത് ലീഗ് തുറന്ന കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. തെളിവുമായെത്തുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്നായിരുന്നു യൂത്ത് ലീഗിന്റെ വാഗ്ദാനം. തെളിവുമായി ആരും എത്താത്തതിനെ തുടർന്നാണ് കൗണ്ടറുകൾ അടച്ചത്. 14 ജില്ലകളിലും യൂത്ത് ലീഗ് പ്രത്യേക കൗണ്ടറുകൾ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...