മുംബൈ: വിവാദങ്ങള്‍ക്കിടെ സുദീപ്തോ സെന്നിന്‍റെ 'കേരള സ്റ്റോറി' വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നേട്ടമുണ്ടാക്കാനും കേരള സ്റ്റോറിക്ക് സാധിച്ചില്ല.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, കേരള സ്റ്റോറി വെള്ളിയാഴ്ച 7.5 കോടി രൂപ കലക്ഷനാണ് നേടിയത്. പിവിആര്‍,ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ നിന്നായി 4...
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'മോക്ക' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.
സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തതയായിട്ടില്ല. എങ്കിലും കേരളത്തിൽ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ മഴ ലഭിക്കും. കണ്ണൂർ,...
അഴിമതി വിവാദങ്ങള്‍ മുറുകുന്നതിനിടെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച പ്രകാരം നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ ധാരണയായി.
മെയ് 9, തിങ്കളാഴ്ച മുതല്‍ നോട്ടീസ് അയച്ച് തുടങ്ങും. 19ന് ശേഷം മാത്രമേ പിഴ ഈടാക്കുകയുള്ളൂ. അതേസമയം, എ.ഐ ക്യാമറ ഇടപാടില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍...
തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോളേജ് അധ്യാപികയുമായിരുന്ന നബീസ ഉമ്മാള്‍ അന്തരിച്ചു. 92 വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയാണ് നബീസ ഉമ്മാള്‍.
1987ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍...
കേന്ദ്രത്തിന്റെ വന്ദേഭാരത് കേരളത്തില്‍ ഹിറ്റ്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസിന് വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്.
വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത്...
പൈവളിഗെ : മഞ്ചേശ്വരം കുമ്പള പോലീസ് സ്റ്റേഷൻ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് വർഷങ്ങളായിട്ടും തുടർനടപടി വൈകുന്നു. 2018-ലെ ബജറ്റിലായിരുന്നു പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ നിർമിക്കുമെന്ന പ്രഖ്യാപനം. പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ ബായിക്കട്ടയിലാണ് റവന്യൂ ഉടമസ്ഥതയിലുള്ള 38 സെന്റ് സ്ഥലം പുതിയ പോലീസ് സ്റ്റേഷൻ നിർമിക്കാൻ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയാക്കി രണ്ടുമാസം...
കോഴിക്കോട്: ആളുമാറി പിഴ ഈടാക്കാൻ സന്ദേശമയച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ്. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത്. ഒന്നുമറിയാത്ത ടിവിഎസ് സ്കൂട്ടർ യാത്രക്കാരൻ, പെയിൻ്റിങ് തൊഴിലാളിയായ താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്.
മുഹമദ് യാസിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ...
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും...
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാസർകോടിനെ കുറിച്ച് നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടയാത് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമർശം. പിന്നാലെ നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
"രഞ്ജിത്തേട്ടൻ പറഞ്ഞതിൽ ഖണ്ഡിച്ച് പറയാൻ ഒന്നുമില്ല. കാസർകോടിനെക്കാൾ കൂടുതൽ ലഹരികൾ ചിലപ്പോൾ കൊച്ചിയില്‍ കിട്ടുമായിരിക്കും....
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...