Kerala

താനൂര്‍ ബോട്ടപകടം, സംസ്ഥാനത്ത്‌ നാളെ ഔദ്യോഗിക ദുഃഖാചരണം

താനൂരിൽ ബോട്ടപകടമുണ്ടായ പശ്ചാത്തലത്തിൽ സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ മാറ്റിവെച്ചു.  താനൂർ തൂവൽത്തീരത്തുണ്ടായ ബോട്ടപകടത്തിൽ മരണം 21 ആയി. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതൽ...

‘അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ള എല്ലാവരെയും കയറ്റി, 40ലധികം പേരുണ്ടായിരുന്നു’; അപകടകാരണം പറഞ്ഞ് പ്രദേശവാസികള്‍

താനൂര്‍: താനൂര്‍ ബോട്ടപകടത്തിന്‍റെ കാരണം വ്യക്തമാക്കി പ്രദേശവാസികള്‍. അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40 ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസിയായ നൗഫൽ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് ഇത് പോലുള്ള അപകടങ്ങള്‍ വിളിച്ച്...

താനൂര്‍ ബോട്ടപകടം; മരണം 18 ആയി

താനൂർ: താനൂര്‍ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 18 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ആറ് കുട്ടികളുമുണ്ട്. അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40 ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം...

താനൂര്‍ ബോട്ടപകടം; മരണം 18 ആയി

താനൂർ: താനൂര്‍ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 18 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ആറ് കുട്ടികളുമുണ്ട്. അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40 ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം...

കണ്ണീർ കടലായി താനൂർ, ബോട്ട് അപകടത്തിൽ മരണസംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 11 മരണം സ്ഥിരീകരിച്ചു. 6 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു....

താനൂർ ബോട്ടപകടം: മരണം ഒമ്പതായി; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: താനൂർ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട...

സുലൈഖാ മൻസിലിലെ ആ ‘യഥാർഥ’ ഡാൻസുകാരൻ ഇവിടെയുണ്ട്; സ്നേഹം അറിയിച്ച് ലുഖ്മാനും എത്തിയതോടെ അനസിന് ഇരട്ടി സന്താഷം

എത്രനാള് കാത്തിരുന്ന് ഒന്നുകാണുവാൻ.. പാട്ടിന്‍റെ താളത്തിനൊത്ത് കല്യാണവീട്ടിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്ന ലുഖ്മാൻ അവറാൻ. വെട്ടിത്തിളങ്ങുന്ന കോസ്റ്റ്യൂമിൽ വർണ്ണ വിസ്മയം പൊഴിക്കുന്ന അലങ്കാര വിളക്കുകൾക്ക് നടുവിൽ സുലൈഖ മൻസിലിലെ ഈ നായകൻ ലെങ്കിമറിയുകയാണ്. റീൽസുകളിലും സാമൂഹ്യമാധ്യമങ്ങളിലും കല്യാണവീടുകളിലും കത്തിപ്പടരുന്ന ഈ നൃത്തച്ചുവടുകളുകളുടെ ശരിക്കും നായകൻ മാപ്പിള ആൽബങ്ങളുടെ ഹൃദയഭൂമിയായ മലബാറിലല്ല, ഇങ്ങ് തിരുവനന്തപുരത്താണ്. കൃത്യമായി...

കേണല്‍ പദവി തിരിച്ചെടുക്കണം; ആശിര്‍വാദില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചില്ലെന്നാരാപിച്ച് മോഹന്‍ ലാലിനെതിരെ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം

കോഴിക്കോട്: നടന്‍ മോഹന്‍ലാലിനെതിരെ തീവ്ര ഹിന്ദിത്വ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം. ആശിര്‍വാദ് സിനിമാസില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്. സ്‌നേഹസല്ലാപം എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റിന് പിന്നാലെയാണ് മോഹന്‍ലാലിനെതിരെയും ആശിര്‍വാദ് സിനിമാലസിനെരെയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്. കേരള മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍...

മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍: മാതാവും സഹായികളും അറസ്റ്റില്‍

മേലാറ്റൂര്‍: മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും അറസ്റ്റില്‍. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്പിലെ കീഴുവീട്ടില്‍ മെഹബൂബ് (58), ക്വട്ടേഷന്‍സംഘാംഗങ്ങളായ തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), കൂട്ടാളിയായ അബ്ദുള്‍നാസര്‍ (പൂച്ച നാസര്‍-32 ) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ്സ്റ്റേഷന്‍...

കീശയില്‍ കാശില്ലെങ്കിലും പ്രശ്‌നമില്ല; സ്വകാര്യ ബസ്സുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു

പാലക്കാട്: കീശയില്‍ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസില്‍ കയറാതിരിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഇ-പേമെന്റ് സംവിധാനം വരാന്‍പോകുന്നു. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനാണ് സംവിധാനമൊരുക്കുന്നത്. കൊച്ചിയിലെ ഐ.ടി. സ്റ്റാര്‍ട്ടപ്പായ 'ഗ്രാന്‍ഡ് ലേഡി'യുമായി കൈകോര്‍ത്താണ് ബസുകളില്‍ ഈ സംവിധാനമൊരുക്കുന്നത്. 'ജിഎല്‍ പോള്‍' എന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. ഇ-പേമെന്റ്...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img