Kerala

മുടി വെട്ടാതെ കള്ളനെ തേടിയിറങ്ങി, പല കേസുകള്‍ക്കും തുമ്പുണ്ടാക്കി; ദുരന്തത്തിനിരയായി സബറുദ്ദീനും

താനൂര്‍: കേരള പോലീസിന്റെ അഭിമാനമായിരുന്നു താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സബറുദ്ദീന്‍. താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്നു അദ്ദേഹം. മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സബറുദ്ദീന്റെ വിയോഗത്തില്‍നിന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു സബറുദ്ദീന്‍....

താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ...

‘രണ്ടു കുഞ്ഞുങ്ങളെ രക്ഷിക്കാനായി, എന്റെ കുഞ്ഞിനെ മാത്രം….’ – മകളെ രക്ഷിക്കാനാകാത്തതിന്റെ വേദനയിൽ വിങ്ങിപ്പൊട്ടി നിഹാസ്

താനൂർ: ബോട്ടപകടത്തിൽ രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ചപ്പോഴും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാത്തതിന്റെ വേദനയിലാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്. ഭാര്യക്കും മകൾക്കുമൊപ്പം അവധി ദിനം ആഘോഷിക്കാനാണ് നിഹാസ് താനൂരിൽ എത്തിയത്. കടൽപ്പാലം കാണാനാണ് എത്തിയതെങ്കിലും 6.30 കടൽപ്പാലം അടച്ചുപോയതിനാൽ ബോട്ട് സർവീസിന് പോവുകയായിരുന്നുവെന്ന് നിഹാസ് മീഡിയ വണ്ണിനോട് പറഞ്ഞു. ‘6.40നാണ് എത്തിയത്. അപ്പോഴേക്കും കടൽപാലം കാഅടച്ചു....

‘പരിക്കേറ്റവരെ എന്റെ ഓട്ടോയിലാണ് കൊണ്ടുപോയത്; ആശുപത്രിയിലെത്തിയപ്പോഴാണ് പെങ്ങളെ മോളെ കുട്ടിയാണെന്നറിഞ്ഞത്’- ഞെട്ടൽ മാറാതെ ഷംസുദ്ദീൻ

താനൂർ: ബോട്ടപകടത്തിൽ മരിച്ച സ്വന്തം ബന്ധുക്കളെ കണ്ട ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവറായ ഷംസുദ്ദീൻ. രക്ഷാപ്രവർത്തനത്തിനാണ് ഷംസുദ്ദീൻ അപകടസ്ഥലത്തെത്തിയത്. രണ്ട് കുട്ടികളെ സ്വന്തം ഓട്ടോയിലാണ് ഷംസുദ്ദീൻ ആശുപത്രിയിലെത്തിച്ചത്. നമ്മുടെ കുട്ടികളും അവിടെയുണ്ടെന്ന് പിതാവ് വിളിച്ചുപറഞ്ഞപ്പോഴാണ് ഷംസുദ്ദീൻ പരിക്കേറ്റവരുടെ മുഖം ശ്രദ്ധിച്ചത്. സ്വന്തം പെങ്ങളുടെ മകളുടെ കുട്ടികളാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ഷംസുദ്ദീൻ മീഡിയവണിനോട് പറഞ്ഞു. പെങ്ങളുടെ മകളും...

ബോട്ടപകടത്തിൽ മരിച്ചവരിൽ അമ്മയും മൂന്ന് മക്കളും, മറ്റൊരു മകൻ ചികിത്സയിൽ; തീരാനോവായി താനൂർ ബോട്ട് ദുരന്തം

മലപ്പുറം : താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരുപത്തിരണ്ട് പേരിൽ അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേരും. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൻ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആയിഷാബിയുടെ അമ്മ സീനത്തും...

ഒരുമിച്ച് ഉല്ലാസയാത്ര പോയവർ ഒരുമിച്ച് അന്തിയുറങ്ങും; ഒരു കുടുംബത്തിലെ 12 പേർക്കായി ഒറ്റ ഖബർ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 12 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 12 പേരെയാണ് ഒരേ ഖബറില്‍ അടക്കം ചെയ്യുക. പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ...

താനൂര്‍ ബോട്ടുദുരന്തം; മരിച്ചവരില്‍ ഏഴ് കുട്ടികളും ഒരു കുടുംബത്തിലെ 12 പേരും

താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരില്‍ ഏഴ് കുട്ടികളും. ഒരു കുടുംബത്തിലെ 12 പേരുമെന്ന് വിവരം. ഇതുവരെ 22 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പരുക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. രാവിലെ ആറ് മണിക്ക് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ്...

‘കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ്ടാകും…’; മുരളി തുമ്മാരുകുടി ഒരുമാസം മുമ്പേ മുന്നറിയിപ്പ് നൽകി

ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കേരളത്തിൽ അധികം വൈകാതെ പത്തിലേറെപ്പേർ കൊല്ലപ്പെടുന്ന ബോട്ടപകടമുണ്ടാകുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഹൗസ് ബോട്ട് രംഗത്തെ സുരക്ഷാപ്പിഴവ്,...

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി, 12 പേരെ തിരിച്ചറിഞ്ഞു; എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി

മലപ്പുറം : കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട...

താനൂർ ബോട്ടപകടം; മരിച്ചവരിൽ ഡിവൈഎസ്പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനും

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും. താനൂർ ഡിവൈഎസ്പി ഓഫീസിലെ സബറുദ്ധീൻ ആണ് അപകടത്തിൽ മരിച്ചത്. ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് ഇതുവരെ മരിച്ചത്. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img