മലപ്പുറം: താനൂരിലെ കടലിന്റെ ആഴങ്ങളിൽ മുങ്ങി 22 ജീവനുകൾ നഷ്ടപ്പെട്ടെന്നറിഞ്ഞ് തരിച്ചിരുന്ന മനസാക്ഷിക്ക് മുന്നിലേക്ക് ഒരു കണ്ണീർ ചിത്രം കൂടി എത്തുകയാണ്. ഒരു കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട കുന്നുമ്മൽ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ഫാത്തിമ നൈറയുടെ ഭൗതിക ദേഹത്തിന്റെ ചിത്രമാണത്. മരിച്ചവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ പത്ത് മാസം മാത്രം പ്രായമുള്ള...
കൊച്ചി∙ ഡിവൈഎഫ്ഐ വേദിയില്‍ കെ.മുരളിധരനും പി.കെ. കുഞ്ഞാലിക്കുട്ടിയും. ഈ മാസം 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ഇരുവരും പങ്കെടുക്കുക. വിവിധ കാഴ്ചപ്പാടുള്ള ആളുകളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കെ.മുരളിധരനെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യം – പ്രതീക്ഷകള്‍, ആശങ്കകള്‍ എന്ന...
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ അനാഥരായ കുട്ടികളുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ. മണ്ണാർമലയിൽ മരണപ്പെട്ട യുവാവിന്റെ മൂന്ന് മക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴാണ് ഇങ്ങനെയൊരു ആശയം മനസ്സിലേക്ക് വന്നതെന്ന് എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മണ്ഡലത്തിലെ ഏത് കുടുംബത്തിനും എം.എൽ.എയുടെ ക്രിയ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഓരോ കുട്ടിയുടെയും ചുമതല വാർഡ് മെമ്പർമാർക്ക്...
താനൂരിൽ വീണ്ടും ബോട്ട് മുങ്ങി.താനൂർ തൂവൽത്തീരം പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച താനൂരിൽ സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. പിന്നാലെയാണ് വീണ്ടും സംഭവം നടക്കുന്നത്.
അതേസമയം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി...
ഈ ഡിജിറ്റല്‍ കാലത്ത് സന്ദേശങ്ങള്‍ കൈമാറാനും അടുത്തും അകലെയുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം കാത്തു സൂക്ഷിക്കാനും സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമമാണ് വാട്‌സ് ആപ്. ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് ഇതുപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റവാളികളുടെ വിളനിലം കൂടിയായി വാട്‌സ്ആപ്പ് മാറിയിട്ടുണ്ട്. വീണ്ടും പുതിയ തട്ടിപ്പുമായി ഒരുകൂട്ടം സൈബര്‍ ക്രിമിനലുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങളും എളുപ്പം അവരുടെ...
തിരുവനന്തപുരം: തവനൂരിലെ യുഡുഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല താനെന്നും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നതെന്നും ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ...
തിരുവനന്തപുരം: ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പൊലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസ് ഉദ്യാഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്ത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റാഴ്സ് എന്ന...
ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് മദ്യപിച്ച് ് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് ആണ് പിടിലായത്. ആലുവയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിതാവ് യുവതിയെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയായ നിതീഷിനോട് പറഞ്ഞിരുന്നു.
ആദ്യം നിതീഷ് യുവതിയോട് കോച്ചുമാറാനായി...
മുംബയ്: മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ ജുവലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജുവലറി നടത്തുന്ന മലയാളികളായ മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരെയാണ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ഇരുപത്തിനാലിന് വിമാനത്താവളത്തിൽ 16.36 കിലോ സ്വർണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ പതിനെട്ട് പേരെയും...
കോഴിക്കോട്: സമാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. പാന്റിന്റെ പോക്കറ്റിൽ വെച്ച 'റിയൽമി 8' എന്ന മോഡലാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം
രണ്ടുവർഷമായി ഫാരിസ് റഹ്മാൻ ഉപയോഗിച്ചു വരുന്ന ഫോണാണിത്. ഇതുവരെ ഫോണ്‍ ചൂടാകുന്ന പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഫാരിസ് പറഞ്ഞു.
ജോലി സ്ഥലത്ത്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...