തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. അസ്മിയയെ ഇന്നലെയാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ...
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. അബുദാബിയിൽ നിന്നുമെത്തിയ കാസർഗോഡ് സ്വദേശി അജ്മൽ സുനൈഫിൽ നിന്നാണ് 1199 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. മൈക്രോവേവ് ഓവന്റെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ബംഗളൂരു: സർവസന്നാഹങ്ങളുമായി മരിച്ചുപണിയെടുത്തിട്ടും ബി.ജെ.പി എങ്ങനെ ഈ നിലയിൽ നിലംപൊത്തി? ഏറെക്കാലം അധികാരത്തിൽനിന്നു പുറത്തിരുന്ന കോൺഗ്രസ് എങ്ങനെ ഏകപക്ഷീയമായി ഇങ്ങനെയൊരു കുതിച്ചുചാട്ടം നടത്തി? കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ അതിസമർത്ഥമായ പ്രചാരണതന്ത്രം തന്നെയാണ് വിജയം കാണുന്നത്. കൃത്യമായ ആലോചനയും ആസൂത്രണവും അതിലേറെ ശക്തമായ പ്രവർത്തനവും തന്നെയാണ് കോൺഗ്രസിന്റെ ഈ വിജയത്തിനു പിന്നിലെ...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയിലൂടെ വിധാൻ സൗധയിലേക്കുള്ള മടങ്ങിവരവു സിപിഎം ലക്ഷ്യമിട്ടിരുന്നെങ്കിലും കോൺഗ്രസിനു മുന്നിൽ അടിപതറി. കേരളത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. എന്നാൽ അതും ഗുണം...
മംഗളൂരു: മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും മലയാളിയായ കോൺഗ്രസിന്റെ യു ടി ഖാദർ ഫരീദിന് വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം. എസ് ഡി പി ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ എ...
വനംവകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.എം. മണി. നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതേ ഇരിക്കുകയാണവര്‍. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം.
അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍ തന്നെ , തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ...
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മൻ. തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും, ഷാജൻ സ്കറിയക്കും എതിരെ മാനനഷ്ട കേസിൽ നോട്ടീസ് അയച്ചതായി ചാണ്ടി ഉമ്മൻ അറിയിച്ചു.
കഴിഞ്ഞ...
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു.
പാർട്ടി മാറി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അബ്ദുറഹ്മാൻ...
താനൂർ ∙ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ബോട്ടപകടത്തിൽ മരിച്ച പിതാവും മക്കളും എത്തിയിരുന്ന ബൈക്ക് മോഷണം പോയി. താനൂർ ഓലപ്പീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ ബൈക്കാണ് വിനോദ സഞ്ചാരകേന്ദ്രത്തിനു സമീപത്തുനിന്നു കളവുപോയത്. ഇതു സംബന്ധിച്ച് ഭാര്യ മുനീറ പൊലീസിൽ പരാതി നൽകി.
അപകടത്തിൽ സിദ്ദീഖിനു പുറമേ മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3) എന്നിവരും...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...