കൊച്ചി: സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം.
ഇന്ത്യൻ...
റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു. ചാനല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്.
മലയാളത്തിലെ മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഏഷ്യായിലെ ഏറ്റവും വലിയ എആര്‍-വിആര്‍-എക്‌സ്ആര്‍ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്. കളമശേരിയിലെ ഓഫീസില്‍ ഇതിനായുള്ള ജോലികള്‍...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയം ആഘോഷിക്കും മുമ്പേ സാരംഗ് ലോകത്തോട് വിടചൊല്ലി. റിസൽട്ട് പുറത്ത് വരുമ്പോൾ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച സാരംഗ് പക്ഷേ ആ വിജയം ആഘോഷിക്കാൻ നമുക്കൊപ്പം ഇല്ല. 122913 എന്ന രജിസ്ട്രേഷൻ നമ്പറിൻ്റെ റിസൽട്ട് പുറത്ത് വരുമ്പോൾ സാരംഗിൻ്റെ ഭൗതിക ശരീരം അഗ്നിയിൽ ലയിച്ചിരുന്നു. ആലംകോട് വഞ്ചിയൂർ നികുഞ്ചം ഹൗസിൽ...
തിരുവനന്തപുരം: കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂരിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35...
കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം...
കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ മോനിസ് ഇന്നലെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്...
നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മള്‍ട്ടികളര്‍ എല്‍.ഇ.ഡി., ലേസര്‍, നിയോണ്‍ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴയീടാക്കാനും നിര്‍ദേശിച്ചു. പിടികൂടുന്ന വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുമുമ്പ്...
താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കോണ്‍ഗ്രസില്‍ മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്‍കാറില്ലെന്നും കർണാടകയിൽ നിന്ന് മത്സരിച്ച് ജയിച്ച മലയാളിയായ യു.ടി ഖാദർ. ഒത്തൊരുമിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. 28 അംഗ മന്ത്രിസഭ വരുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിനായി യു.ടി ഖാദര്‍ വിജയക്കൊടി പാറിച്ചത്. 40361 വോട്ടുകളാണ്...
കൊച്ചി: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക്...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...