Saturday, June 21, 2025

Kerala

19-ാം വയസ്സിൽ വിമാനം പറത്തി മറിയം ജുമാന; പാണക്കാട്ട് സ്വീകരണം

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി കൈയടി വാങ്ങിയ പുൽപ്പറ്റ സ്വദേശി മറിയം ജുമാനയ്ക്കും കുടുംബത്തിനും പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദനം. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഇവരെ വിമാനത്തിന്റെ മാതൃക കൈമാറിയാണ് സാദിഖലി തങ്ങൾ സ്വീകരിച്ചത്. വലിയ അഭിമാനമാണ് ജുമാനയിലൂടെ കൈവന്നതെന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നും തങ്ങൾ ആശംസിച്ചു. കുട്ടിയുടെ പിതാവായ...

ലൈസന്‍സിനും ഇനി പ്രൊബേഷന്‍ പീരിയഡ്; നന്നായി വണ്ടിയോടിച്ചാല്‍ മാത്രം യഥാര്‍ഥ ലൈസന്‍സ്‌

ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം വരുത്താനൊരുങ്ങുന്നു. ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍...

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ

കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്. അപകടകരമായ റീല്‍സ് ചിത്രീകരണമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീച്ച് റോഡില്‍ അപകടകരമായ രീതിയില്‍ കാര്‍ ചേസിംഗ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു...

അമിതവേഗം, ട്രാഫിക് നിയമലംഘനം; യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കാം, ബാക്കി എം.വി.ഡി. നോക്കും

റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് നെക്‌സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം. ചെയ്യേണ്ടത്: ക്യൂ.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ...

ഇനി H ഉം 8 ഉം കൊണ്ട് കാര്യമില്ല; ലേണേഴ്‌സ് കഴിഞ്ഞ് ഒരുവർഷം പ്രൊബേഷൻ പിരീഡ്; ഡ്രൈവിംഗ് ടെസ്റ്റ് ഇനിയും കടുക്കും; ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റുകളിൽ ഇനിയും പരിഷ്‌ക്കാരങ്ങൾ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാലം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. H ഉം 8 ഉം...

കെഎല്‍ 01 ഇനി കാസര്‍ഗോഡുകാര്‍ക്കും; വാഹന രജിസ്‌ട്രേഷനില്‍ പുത്തന്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹന രജിസ്‌ട്രേഷനില്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷനിലെ സ്ഥിരമായ മേല്‍വിലാസം എന്ന നിയമത്തിനാണ് വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഏതൊരു ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. നേരത്തെ അതത് ആര്‍ടി ഓഫീസുകളുടെ പരിധിയില്‍ മാത്രമാണ് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ...

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരിച്ചത്. മമ്പാട് എംഇഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഫിദ. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക...

KL-1 മുതല്‍ KL-86 വരെ, കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ്...

മുനമ്പം വഖഫ് ഭൂമി തർക്കം: പരസ്യപ്രസ്താവന വിലക്കി മുസ്‌ലിം ലീഗ്

മലപ്പുറം: മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ പരസ്യപ്രസ്താവന വിലക്കി മുസ്‍ലിം ലീഗ്. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനിക്കേണ്ടതെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ലീഗിന്റേതെന്ന് നേരത്തെ കെ.എം ഷാജി വ്യക്തമാക്കിയിരുന്നു....

​ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല, അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 14കാരൻ; സംഭവം കോഴിക്കോട്

കോഴിക്കോട്: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം . ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ...
- Advertisement -spot_img

Latest News

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ടവിചാരണ, മർദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

പിണറായി: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന്...
- Advertisement -spot_img