Kerala

സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന് മുന്‍കൂര്‍ ജാമ്യം, ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പകിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരുടെ ആദ്യപരാതിയിൽ തന്‍റെ പേര് ഇല്ലായിരുന്നുവെന്നും  രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യബന്ധനത്തിന് വിലക്ക്, കാസർകോട് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കാസർഗോഡ്...

ഡെൽഹി മെട്രോയിൽ ചുംബിക്കുന്ന കാമുകനും കാമുകിയും, പോസ്റ്റിന് മെട്രോ നൽകിയ മറുപടി വൈറൽ

ഡെൽഹി മെട്രോ വാർത്തകളിൽ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്. ഓരോ ദിവസവും ഓരോരുത്തരും ചെയ്യുന്ന തീർത്തും വിചിത്രമെന്ന് തോന്നുന്ന ചില കാര്യങ്ങൾ കൊണ്ടാണ് ഇത് വാർത്തകളിൽ ഇടം പിടിക്കുന്നത് എന്ന് മാത്രം. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട അനേകം വീഡിയോകളാണ് ഓരോ ദിവസവും എന്നോണം വൈറലാവുന്നത്. എന്നാലിപ്പോൾ അതുപോലെ വൈറലായ ഒരു ചിത്രവുമായി ബന്ധപ്പെട്ട്...

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്‍പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി മുജീബുര്‍റഹ്‌മാന്‍ പറഞ്ഞു. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നതെന്നും വലിയ പ്രത്യാഘാതമാണ് ഏക സിവില്‍കോഡ് സമൂഹത്തില്‍...

അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം തള്ളി; മറുനാടന്റേത് മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍റേതെന്ന് കോടതി പരാമർശിച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് നടപടി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി...

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിളമ്പി പര്‍ദ്ദയിട്ട സഹോദരിമാര്‍; ‘യഥാർത്ഥ കേരള സ്റ്റോറിയെന്ന്’ പി ജയരാജൻ

കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് അന്നം വിളമ്പുന്ന പര്‍ദ്ദ ധരിച്ച യുവതികളുടെ ചിത്രം പങ്കുവച്ച് യഥാർത്ഥ കേരള സ്റ്റോറിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.ടെമ്പിള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിയും ചേര്‍ന്നാണ് അന്നദാനത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം...

ഹവാല ഇടപാട്, സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്: ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന

കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും എന്നാണ് സൂചന. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ആറ്...

ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് സംഭവം. മധുര സ്വദേശിയായ 29കാരന്‍ വിനീതിനെ ആണ് പട്ടാപ്പകൽ ആറംഗ സംഘം വടിവാളുമായി വെട്ടിയത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു. ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൌത്ത്  പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടിയാണ്...

തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്

കണ്ണൂരില്‍ തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍. മൂന്നാം ക്ലാസുകാരിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയും പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img