Kerala

മന്ത്രിയെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസുകാര്‍; ഗ്ലാസ് താഴ്ത്തി പിന്തുണ അറിയിച്ച് സതീശന്‍

മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതോടെ സംസ്ഥാനമാകെ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനിടെയിലാണ് കോൺഗ്രസുകാർക്ക് ഒരു അമളി പറ്റിയത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഏതോ മന്ത്രിയെന്ന് കരുതി തടഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കാറായിരുന്നു. വെളളിയാഴ്ച രാത്രി ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപമാണ് സംഭവം. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച കോൺഗ്രസുകാർ...

സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു: മരണങ്ങൾ കൂടുന്നതും ആശങ്ക; ഒരാഴ്ചക്കിടെ മരിച്ചത് 17 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു. ഇടവിട്ട് മഴ പെയ്യുന്നതും ഈഡിസ് കൊതുകുകളുടെ വ്യാപനവുമാണ് കാരണം. ഡെങ്കിബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം 500 പേർക്കാണ് ഡെങ്കി ബാധിച്ചത്. ചൊവ്വാഴ്ചയാണ് കൂടുതല്‍ പേർ അസുഖ ബാധിതരായത്, 133 പേര്‍. 125 രോഗികള്‍ക്കാണ് ഇന്നലെ(വെള്ളിയാഴ്ച) മാത്രം സംസ്ഥാനത്ത് ഡെങ്കി സ്ഥിരീകരിച്ചത്. അതില്‍...

കെ.എം.ഷാജിക്കെതിരായ ഇ.ഡി അന്വേഷണം റദ്ദാക്കി അഞ്ചാം ദിനം പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കെ.എം.ഷാജിക്കെതിരായ ഇ.ഡി അന്വേഷണം ഹൈക്കോടതി റദ്ദാക്കി അഞ്ചാം ദിനം പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍. സർക്കാരിനെതിരായ വിധി വന്നിട്ടും പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം വരാത്തതിൽ പാർട്ടിക്കകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം. കെ.എം ഷാജിക്കെതിരായ വേട്ടയാടലിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുകളാണെന്ന് കോടതി...

പനിയുള്ള കുട്ടിക​ളെ മൂന്നു​ മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്ന്​ നിർദേശം

തിരുവനന്തപുരം: പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക്​ പനിയുണ്ടെങ്കിൽ ക്ലാസ്​ ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെയും അറിയിക്കണം. ഇൻഫ്ലുവൻസയുടെ ചെറിയ...

‘സിപിഎം- എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നമാണ് ‘തൊപ്പി’യെ പോലുള്ള സാമൂഹ്യ വിരുദ്ധർ’; ഹരിത നേതാവ്

മലപ്പുറം: സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം- എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹികവിരുദ്ധരെന്ന് എംഎസ്എഫ്- ഹരിത നേതാവ് അഡ്വ. കെ. തൊഹാനി. എസ്എഫ്ഐയും കൂടി ചേര്‍ന്ന് നിര്‍മിച്ച ഇക്കോ സിസ്റ്റത്തിലാണ് 'തൊപ്പി'യെ പോലുള്ളവര്‍ക്ക് കേട്ടാലറയ്ക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില്‍ തോന്നുന്നത് പറയിപ്പിക്കാനും കഴിയുന്നതെന്നും തൊഹാനി ഫേസ്ബുക്കിൽ...

സഹോദരങ്ങൾ ലഹരിമരുന്നുമായി പിടിയിൽ; ഇളയവന് എംഡിഎംഎ വിൽപ്പന, മൂത്തവന് കഞ്ചാവ് വിൽപ്പന

തൃശൂർ : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം...

‘യൂട്യൂബിലെ വൈറൽ താരം, 7.5 ലക്ഷം ഫോളോവേഴ്സ്, വീഡിയോകളിൽ അശ്ലീലം’; തൊപ്പിക്കെതിരെ വീണ്ടും കേസ്

കൊച്ചി: 'തൊപ്പി'യെന്ന പേര് ആദ്യം കേൾക്കുന്നവരുണ്ടാകാം. എന്നാൽ യൂട്യൂബിൽ ഈ പേരും പേരിനുടമയും വൈറലാണ്. 6.9 ലക്ഷം സബ്സ്ക്രൈബേഴ്സും, 7.5 ലക്ഷം ഫോളോവേഴ്സുമുണ്ട് തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന്. ഇന്നലെ മുതലാണ് ഈ പേര് മാധ്യമങ്ങളിൽ നിറയുന്നത്. തൊപ്പിക്കെതിരെ കേസെടുത്തു എന്ന വാർത്ത ആദ്യമെത്തുന്നത് ഉച്ചക്ക് ശേഷമാണ്....

കാല്‍നടയായി ഒരുവര്‍ഷം; ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി

തടസ്സങ്ങളെല്ലാം മറികടന്ന് ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി. ഇത്തവണ ഹജ്ജിന് പ്രാരംഭംകുറിക്കുമ്പോള്‍ ശിഹാബിനും ആ പുണ്യകര്‍മത്തില്‍ പങ്കെടുക്കാം. മലപ്പുറത്തെ വളാഞ്ചേരിക്കടുത്തുള്ള ചോറ്റൂരില്‍നിന്ന് ഒരുവര്‍ഷംമുമ്പ് കാല്‍നടയായി മക്കയിലേക്ക് തിരിച്ച ചേലമ്പാടന്‍ ശിഹാബ് എന്ന 29-കാരനാണ് മക്കയിലെത്തി പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നത്. മക്കയില്‍ ഹജ്ജ് മന്ത്രാലയത്തിന്റെ അതിഥിയായാണ് ശിഹാബ് ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ ചെലവുകളെല്ലാം മന്ത്രാലയം വഹിക്കും. ഹറമിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം...

അർധരാത്രി കൊച്ചിയിലെ താമസസ്ഥലത്തെത്തി, വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ്; ലൈവിൽ ‘തൊപ്പി’

കൊച്ചി: പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ ഗെയിമറും യൂട്യൂബറുമായ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ അർധരാത്രി കൊച്ചിയിലെത്തി. ഇവിടെ സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു നിഹാദ്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് യുവാവിനെ പുറത്തിറക്കിയത്. പൊലീസ് എത്തിയതോടെ തൊപ്പി ഗെയിം സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ 'ലോക്കോ'യിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു. പൊലീസാണെന്നു പറഞ്ഞ്...

കര്‍ണാടകയില്‍ കയറി കളിക്കാന്‍ മില്‍മ; ക്ഷീരകര്‍ഷകരെ കൈയിലെടുക്കും; ക്ഷണിക്കപ്പെടാതെ എത്തിയ നന്ദിനിയെ പ്രതിരോധിക്കാന്‍ മറുതന്ത്രം; സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പ്

കേരളത്തിലെ വിപണയിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നുവന്ന നന്ദിനിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മില്‍മ. കര്‍ണാടകയിലെ നന്ദിനി കേരളത്തില്‍ വന്നു പാല്‍ വില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പോയി പാല്‍ സംഭരണം നടത്തുമെന്നാണ് മില്‍മ അറിയിച്ചിരിക്കുന്നത്. മില്‍മ കര്‍ണാടകയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പാല്‍ ശേഖരിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയുള്ള മുന്നറിയിപ്പ് നല്‍കി മില്‍മ എറണാകുളം മേഖലാ...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img