കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ വികസനസമിതി മേൽപ്പാലത്തിനായുള്ള സമരത്തിനിറങ്ങുകയാണ്. ദേശീയപാതയുടെ കിഴക്കുഭാഗത്ത് ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. നിർമാണം പൂർത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഷിറിയ...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. വാട്സാപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകും എന്നും അതൊന്നു അയച്ചു...
പാലക്കാട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സർക്കാറും ഇ.ഡിയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ഷാജിക്ക് അഭിനന്ദനവുമായി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടിയായാണ് സുപ്രീംകോടതി ഉത്തരവ്.
‘സി.ജെ.പി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’ എന്ന...
വയനാട് ബിജെപിയിൽ കൊഴിഞ്ഞുപോക്ക്. മുൻ ജില്ലാ പ്രസിഡന്റ് കെ പി മധു രാജി വച്ചു. പാർട്ടിക്കുള്ളിൽ ഏറെ നാളായി പുകയുന്ന തർക്കങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് നിർബന്ധമില്ലല്ലോ എന്ന് മധു പറഞ്ഞു. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രറ്റി ആയതുകൊണ്ടാണെന്നും മധു വിമർശിച്ചു....
നാട്ടിക: തൃശ്ശൂര് നാട്ടികയില് ലോറികയറി അഞ്ചുപേര് മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്പ്പെടെ അഞ്ചുപേര് തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് സംഭവം. കാളിയപ്പന്(50),ബംഗാഴി(20), നാഗമ്മ(39), ജീവന്(4), വിശ്വ(1) എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന...
കണ്ണൂര്: കണ്ണൂര് വളപട്ടണത്ത് വന് കവര്ച്ച. വളപട്ടണം മന്നയില് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 300 പവന് സ്വര്ണവും ഒരു കോടിയിലേറെ രൂപയുമാണ് മോഷണം പോയത്.
അഷ്റഫും കുടുംബവും മഥുരയിലെ ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം...
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്....
കാസർകോട്: ആംബുലന്സിന് വഴി നല്കാതെ കാസര്കോട്ട് അപകടകരമായ വിധത്തില് കാറോടിച്ച സംഭവത്തില് യുവാവിന്റെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്റ് ചെയ്തു. കാര് ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസന്സാണ് ഒരു വര്ഷത്തേക്ക് സസ്പെന്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് കെഎല് 48 കെ 9888 എന്ന കാര് ആംബുലന്സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില് ഓടിച്ചത്. അത്യാസന്ന...
ആലപ്പുഴ: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.
ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു...
ദുബായ്: വാഹന നമ്പര്പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക നേടി ദുബായ്റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ). ഗ്രാന്ഡ് ഹയാത്ത് ദുബായില് ശനിയാഴ്ച നടന്ന...