Kerala

അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്; ജലീലിനെതിരെ പികെ ഫിറോസ്

മലപ്പുറം: സര്‍ക്കാരിന്റെ ഖാദി ബക്രീദ് മേള പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തത് സംബന്ധിച്ച് കെടി ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പികെ ഫിറോസ് രംഗത്ത്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ലെന്ന് ഫിറോസ് പറഞ്ഞു. ഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ...

പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിലവിൽ 28 ന് അവധി ആണ്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു. മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കാന്തപുരം എ പി...

നിബന്ധനകളില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. Also Read:ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി...

ഉടമസ്ഥാവകാശം മാറ്റാതെയാണോ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്: പൊല്ലാപ്പാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്‌നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ്....

ജീവിതം തകർക്കാൻ നോക്കാതെ ‘തൊപ്പി’യെ തിരുത്തി തിരിച്ചുകൊണ്ടുവരാൻ നോക്കണം: മല്ലു ട്രാവലർ

അശ്ലീല പരാമർശത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ 'തൊപ്പി'യെ തിരുത്തി നല്ല രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന് മല്ലു ട്രാവലർ. തന്റെ വീട്ടിലെ മുറിയിലിരുന്ന് ഇഷ്ടമുള്ളപോലെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ പലരും സ്വന്തം താൽപര്യത്തിന് വേണ്ടി ഉപയോഗിച്ചപ്പോഴാണ് അവൻ വിവാദങ്ങളിൽപ്പെട്ടതെന്ന് മല്ലു ട്രാവലർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നിലവിലെ കേസിൽ തൊപ്പിയെ നിയമനടപടികളിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം...

ചരിത്രത്തിൽ ആദ്യം; എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികള്‍, സംസ്ഥാന നേതൃനിരയിലേക്ക് മൂന്ന് വനിതകൾ

മലപ്പുറം: എംഎസ്എഫിന്‍റെ ചരിത്രത്തില്‍ ആദ്യമായ സംസ്ഥാന നേതൃ നിരയിലേക്ക് മൂന്ന് വനിതകള്‍. ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി നിയോഗിച്ചത്. ഇതാദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്. ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്....

കുട്ടികള്‍ക്ക് വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക; ഉള്ളില്‍ കിടക്കേണ്ടത് നിങ്ങളാണ്

തിരുവനന്തപുരം:പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. നിയമം കര്‍ശനമായി നടപ്പാക്കി കുട്ടിഡ്രൈവര്‍മാരെ നിരത്തില്‍നിന്നൊഴിവാക്കുകയാണ് ലക്ഷ്യം. മലബാര്‍ മേഖലയിലാണ് ഇത്തരം നിയമലംഘനം കൂടുതലുള്ളതെന്നാണ് പോലീസ് ഒരാഴ്ചനടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഒരാഴ്ചത്തെ പരിശോധനയില്‍ 20 പോലീസ് ജില്ലകളില്‍ നിന്നായി 401 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 145 കേസുകളും രജിസ്റ്റര്‍ചെയ്തത് മലപ്പുറത്തായിരുന്നു. പാലക്കാട് 74 കേസുകളും...

അർജന്റീന ടീം ഇന്ത്യയിൽ എത്തുമോ? കേരളത്തിന്റെ നിർണായ നീക്കത്തിൽ പ്രതികരിച്ച് എ ഐ എഫ് എഫ്

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിന് വേദിയൊരുക്കാമെന്ന കേരളത്തിന്റെ താൽപര്യം പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ ഐ എഫ് എഫ്). കേരള ഫുട്‌ബാൾ അസോസിയേഷൻ വഴി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അർജന്റീനയുമായി മത്സരിക്കാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കിയെന്ന...

ചങ്ക് കൊടുത്തും സുധാകരനെ ഞങ്ങൾ സംരക്ഷിക്കും, പിന്നിൽ നിന്ന് ആരും കുത്തില്ല: വി.ഡി സതീശൻ

തിരുവനന്തപുരം: സുധാകരനെ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ അങ്ങനെ ചോദിച്ചപ്പോൾ പറഞ്ഞന്നെയുള്ളൂവെന്നും സതീശൻ പറഞ്ഞു. 'ഈ കേസില്‍ സുധാകരനെ മാറ്റിനിർത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും പിന്തുണ കൊടുക്കും. സുധാകരൻ ഒറ്റക്കല്ല. ജീവൻ കൊടുത്തും...

തൊപ്പിയെ പൂട്ടിയിടരുത്; കുറ്റവാളിയാക്കി ജയിലിൽ അടച്ചാൽ ദുരന്തമാകും, മാതാപിതാക്കൾക്ക് ഉൾപ്പെടെ കൗൺസിലിംഗ് നൽകണമെന്ന് മുരളി തുമ്മാരുകുടി

യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യുഎൻ ദുരന്തനിവാരണ വിഭാ​ഗം തലവൻ മുരളി തുമ്മാരുകുടി. തൊപ്പിയെ കുറ്റവാളയാക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത് കൂടുതൽ ദുരന്തത്തിനേ വഴിയൊരുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അയാളുടെ മാതാപിതാക്കൾക്കും ശരിയായ കൗൺസലിംഗ് നൽകണമെന്നും തുമ്മാരുകുടി കൂട്ടിച്ചേർത്തു. കേരള സമൂഹത്തിലെ അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ് തൊപ്പിയുടെ വരവ്. നിങ്ങളുടെ...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img