മലപ്പുറം: കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. ഭരണം മാറുമെന്ന് പൊലീസ് ഓർക്കണമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ഭരണം കയ്യിൽ ഉണ്ടെന്ന് കരുതി എന്തും...
ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തിന്റെ കഴുത്ത് മുറിച്ച പ്രതി രക്തം കുടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതി വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് മരേഷിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിക്കബല്ലാപൂരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരേഷിന് തന്റെ ഭാര്യയുമായി...
എറണാകുളം: മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിന് എറണാകുളത്തു നിന്നും പിടിയിലായത്. വര്‍ഷങ്ങളായി മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു.
പതിനെട്ടാം വയസില്‍ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാല്‍...
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിന്‍ 20...
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ഇന്ന് കൊയിലാണ്ടിയിലാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിക്കെതിരെ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ യു.പിയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണ് ഇത്തരമൊരു ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് ലീഗ്...
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി ശരൺ എന്ന് തിരിച്ചറിഞ്ഞു. ഇയാൾക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതിൽ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാൾ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാൾക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്‌റ്റേഷനിലും കേസുണ്ട്.
കാസർകോട് നിന്ന്...
തൃശൂർ: ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലർക്ക് ആകാശ് തില്ലങ്കേരിയുടെ മർദ്ദനം. വിയ്യൂർ സെൻട്രൽ ജയിലിൽ ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന്...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വിവസ്ത്രയായി ഉപേക്ഷിച്ചു. കഴക്കൂട്ടത്താണ് സംഭവം. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിൽ. കിരൺ ഇന്നലെ വൈകുന്നേരം പെൺ കുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴാക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.
ന്യൂഡൽഹി: പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏർപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഒരേ ദിവസം തന്നെ പല സമയങ്ങൾക്ക് വ്യത്യസ്ത വൈദ്യുതിനിരക്കാണ് ഏർപ്പെടുത്താനിരിക്കുന്നത്. 2020ലെ വൈദ്യുതി ഉപഭോക്തൃ അവകാശ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും.
ടൈം ഓഫ് ഡേ(ടി.ഒ.ഡി) അവതരണം,...
മലപ്പുറം: സര്‍ക്കാരിന്റെ ഖാദി ബക്രീദ് മേള പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തത് സംബന്ധിച്ച് കെടി ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പികെ ഫിറോസ് രംഗത്ത്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ലെന്ന് ഫിറോസ് പറഞ്ഞു. ഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ...
ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള എൽപിജി (LPG) വഹിച്ചുകൊണ്ടുള്ള ആദ്യ...