Kerala

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു; ഒരു കണ്ണിന് കാഴ്ച നഷ്ടമായി

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കടയ്ക്കലിലാണ് സംഭവം നടന്നത്. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഇടത് കൈപ്പത്തി അറ്റു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. ടി ടി സി വിദ്യാര്‍ത്ഥിനിയാണ് രാജി. രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി...

കെഎസ്ഇബി എംവിഡി പോര് വീണ്ടും; കാസർഗോഡ് ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

തിരുവനന്തപുരം: പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർഗോഡ് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന...

മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവിനെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച രാഷ്ട്രീയ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്....

മുസ്‌ലിം ലീഗുമായുള്ള സഹകരണം; കാന്തപുരത്തിന്റെ പ്രസ്താവന ചർച്ചയാകുന്നു

കോഴിക്കോട്: സുന്നി ഐക്യത്തെ കുറിച്ചും മുസ്‌ലിം ലീഗുമായുള്ള സഹകരണത്തെ കുറിച്ചും കാന്തപുരം എ.പി അബൂബക്കൽ മുസ്‌ലിയാർ നടത്തിയ പ്രസ്താവന സമസ്തയിലും ലീഗിലും ചർച്ചയാകുന്നു. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ അബ്ദുറബ്ബ്, അബ്ദുറഹ്മാൻ രണ്ടത്താണി, ടി.വി ഇബ്രാഹീം എം.എൽ.എ തുടങ്ങിയവർ കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തി. മുസ്‌ലിം ലീഗിനും കാന്തപുരം വിഭാഗത്തിനും ഇടയിലുണ്ടായ അകൽച്ച മാറ്റാൻ സഹായിക്കുന്നതാണ്...

സുഖമില്ലാത്ത കാരണത്താൽ വീട്ടിലേക്ക് മടങ്ങി; ഫയ‍ർസ്റ്റേഷൻ ജീവനക്കാരിയെ കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

തൃശൂര്‍: ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് മരണപ്പെട്ടത്. രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്ത കാരണത്താല്‍ നേരത്തെ വീട്ടില്‍ പോയിരുന്നതായി ഫയര്‍ഫോഴ്‌സ്...

ഒരു കോടി ലോട്ടറിയടിച്ചു, രക്ഷിക്കണേ എന്ന് വിളിച്ച് ബംഗാള്‍ സ്വദേശി ഓടിക്കയറിയത് തമ്പാനൂര്‍ സ്റ്റേഷനിലേക്ക്, ഉണ്ടായത് നാടകീയ രംഗങ്ങള്‍

ബംഗാളില്‍ നിന്നും കേരളത്തിലെത്തി തൊഴിലെടുത്ത ജീവിക്കുന്ന ബിര്‍ഷു റാബ ബുധനാഴ്ച തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനിലേക്ക് ഓടിക്കയറിയത് സര്‍ മുജെ ബച്ചാവോ എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു. കാര്യമന്തെ്ന്നറിയാതെ അമ്പരന്ന് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് കീശയില്‍ നിന്നും ഒരു ലോട്ടറി ടിക്കറ്റെടുത്ത് നല്‍കി. ഇന്ന് നറുക്കടെുത്ത കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു...

എ.ഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ നമ്പര്‍ കൈകൊണ്ട് മറയ്ക്കുന്നവര്‍ ജാഗ്രതൈ; പലവഴി വരും മുട്ടന്‍പണി

എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ പലവഴിയാണ് ആളുകള്‍ പയറ്റുന്നത്. കുറച്ചുദൂരം ഓടിയാലും ക്യാമറയില്ലാത്തവഴിയിലൂടെ പോവുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ക്യാമറയുള്ള വഴിയിലൂടെ തന്നെ പോയെ പറ്റൂ എന്നുള്ളവര്‍ പയറ്റുന്ന പല പണികള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ച് കാമറയുടെ മുന്നിലെത്തുമ്പോള്‍ വാഹന നമ്പര്‍ കൈകൊണ്ടും സ്റ്റിക്കര്‍ പതിച്ചും മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് നിലവില്‍ പണികിട്ടിത്തുടങ്ങിയിരിക്കുന്നത്....

‘ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘതമുണ്ടാകും’; ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ...

മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം; നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്ന് ഡോക്ടർമാർ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞു. ക്രിയാറ്റിൻ നില പത്തിന് മുകളിലായി. രക്തസമ്മർദം ഉയരുന്നതും വെല്ലുവിളിയാണെന്ന് കുടുംബം അറിയിച്ചു. ഇതോടെ കൊല്ലത്തേക്കുള്ള മഅ്ദനിയുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്നാണ് ഡോക്ടർമാരുടെ നിർദേശം. പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനയിലാണ് കുടുംബം....

‘അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട്‌ മനുഷ്യൻ...
- Advertisement -spot_img

Latest News

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത...
- Advertisement -spot_img