ശ്രീകണ്ഠാപുരം: ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. കമ്പിവേലി നിർമിച്ചു നൽകി ഉപജീവനം കഴിക്കുന്ന കൊല്ലറക്കല്‍ സജി സേവ്യർ എന്നയാളാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്.
കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ സജി സേവ്യർ തന്റെ ഫോൺ കമ്പർ സഹിതമുള്ള ബോർഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍...
കോഴിക്കോട് : കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ എംഎസ്എഫ് പ്രവർത്തകരെ കൈ വിലങ്ങു അണിയിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. റൂറൽ എസ് പി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥിന്റെ ഉത്തരവ്.
പ്ലസ് ടു സീറ്റ് പ്രതിസന്ധി വിഷയത്തില്‍...
കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി.
2017ലാണ് സംസ്ഥാന ലാന്‍റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും പിവി...
തിരുവനന്തപുരം: ഏക സിവിൽ കോഡിലെ നിലവിലെ ചർച്ചകളിൽ സിപിഐക്ക് അതൃപ്‌തി. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎം നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് ഉയരുന്നത്. നിയമ കമ്മീഷൻ റിപ്പോർട്ട് വരും മുൻപ് ഇത്ര ചർച്ച എന്തിനാണെന്ന് സിപിഐ ചോദിക്കുന്നു. അതേസമയം, ഈ ആഴ്ച്ച...
വാഹനാപകടമുണ്ടായാല്‍ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്നത്. പിന്നീട് നൂലാമാലകള്‍ ഒഴിഞ്ഞുകിട്ടാന്‍ കുറേനടക്കേണ്ടിവരും. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനയല്ല. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലിസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജി ഡി എന്‍ട്രി കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ കയറി...
വിവാഹജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് എന്നാണ് നാം പറയാറ്. എന്നാൽ ചില പിണക്കങ്ങൾ ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിനിൽക്കാറുണ്ട്. പരസ്പരബഹുമാനത്തോടെ പിരിയുന്ന ഭാര്യാഭർത്താക്കന്മാർ തൊട്ട് പിരിയുംനേരത്തും കൊമ്പുകോർക്കുന്നവർ വരെയുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കിടയിലും ഉണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഇപ്പോൾ ശാസ്ത്രലോകത്തടക്കം ചർച്ചാവിഷയം. ലൈംഗിക...
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട്...
കോഴിക്കോട്: വില കുതിച്ചുയരുന്നതിന് പുറമേ പച്ചക്കറി ക്ഷാമവും മലബാറിലെ മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നു. തമിഴ്നാട്ടിലേയും കര്‍ണാകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.
കഴിഞ്ഞ മാസം 15 ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. ഇത് പ്രകാരം 14 ാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 4 ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...