കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. വിനായകനെതിരെ എറണാകുളം ഡിസിസി...
തിരുവനന്തപുരം: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളമാണെന്ന് വ്യക്തമാക്കി നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഒരിക്കൽക്കൂടി കണ്ടെത്തിയിരിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2016ൽ 0.7 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്‍റെ തോത് 2021ൽ 0.55 ശതമാനമായി കുറഞ്ഞെന്നും നീതി ആയോഗ്...
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന് എതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് എറണാകുളം അസി.സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഫെയ്‌സ്ബുക്ക് ലൈവിലെത്തിയായിരുന്നു...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
ഉമ്മൻ...
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസാ രീതിയില്‍ പ്രവേശിക്കാനാകും.
ചൈന, ജപ്പാന്‍, റഷ്യ,...
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ ഭാഗമായി നടത്താനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽ...
കൊച്ചി: അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കും.
കൊല്ലം ജില്ലയിൽ തുടരണമെന്ന നിബന്ധനയോടെയാണ് സുപ്രിംകോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യാർഥം മറ്റു ജില്ലകളിലേക്ക് പോകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയതോടെ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കോടതി അനുമതി നൽകി.
കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അവസാനമായി കാണാനായി ജനങ്ങളുടെ വന്‍ തിരക്ക്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ എത്തി...
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലാണ് കേരളത്തിന്റെ ജനനായകനായിരുന്ന...
ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.
അതിനിടെ കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള...
കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...