Kerala

കനത്തമഴയിൽ കണ്ണീരണിഞ്ഞ് കോഴിക്കോട്, വെള്ളക്കെട്ടിൽ ആഴത്തിലുള്ള കുഴിയിൽ വീണ് കുഞ്ഞു സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി

കോഴിക്കോട്: കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് കുഞ്ഞുസഹോദരങ്ങൾക്ക് ജീവൻ നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് താമരശ്ശേരിയിലുള്ളവരെല്ലാം. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിൻ്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവർന്നെടുത്ത ദുരന്തത്തിൽ കണ്ണീരണിയുകയാണ് കോരങ്ങാട്. വെള്ളക്കെട്ടിൽ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്. ഞായറാഴ്ച...

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുതന്നെ: പൊലീസ് റിപ്പോര്‍ട്ട്

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് എ.സി.പിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഡി.എം.ഒക്ക് എ.സി.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നേഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തില്‍...

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസില്‍ എത്തിച്ചപ്പോള്‍ വ്യാപക പോക്കറ്റടി; നേതാക്കളുടെയടക്കം പഴ്‌സുകള്‍ നഷ്ടപ്പെട്ടു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി. ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചതിനിടെ വ്യാപക പോക്കറ്റടി. ഇന്ദിരാഭവനില്‍ എത്തിയ നേതാക്കള്‍ അടക്കമുള്ളവരുടെ പഴ്‌സുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പൊതു ദര്‍ശനം കഴിഞ്ഞ് ഭൗതിക ശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടു പോയതിന് ശേഷം നടത്തിയ തിരച്ചിലില്‍ പതിനഞ്ചോളം പഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തില്‍ പഴ്സ്...

ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സാറാവാന്‍ ശ്രമിക്കുക; ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍

കോട്ടയം: ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാകാന്‍ ശ്രമിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ചാണ്ടി ബാക്കിവെച്ചുപോയത് പൂര്‍ത്തിയാക്കുക എന്നത് വരുന്ന തലമുറകള്‍ക്കുള്ള വലിയ ഉത്തരവാദിത്വമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. ജനങ്ങളോടേ നേതാക്കള്‍...

സുൽത്താൻ ഗോൾഡ് ജ്വല്ലറിയിലെ അക്രമം: മൂന്ന് ബജ്റംഗ്ദൾ നേതാക്കളെ നാടുകടത്തുന്നു; പ്രതിഷേധവുമായി ബി.ജെ.പി

മംഗളൂരു: കഴിഞ്ഞ വർഷം ഡിസംബർ ആറിന് മംഗളൂരു കങ്കനാടിയിലെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത സംഭവം നയിച്ച മൂന്ന് ബജ്റംഗ്ദൾ നേതാക്കളെ ഒരു വർഷത്തേക്ക് നാടുകടത്തും. മംഗളൂരു ആസ്ഥാനമായി രൂപവത്കരിച്ച വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്കും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രത്യേക പൊലീസ് സ്ക്വാഡിന്റെ ശുപാർശ അനുസരിച്ചാണിത്....

ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം വേണം,പി ജയരാജൻ സിബിഐക്ക് കത്തയച്ചു’ബിആർഎം ഷറീഫിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരം’

കണ്ണൂര്‍:അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി.ജയരാജൻ സിബിഐക്ക് കത്തയച്ചു. കെ.സുധാകരൻ പൊലീസിനെ വിരട്ടിയാണ് കേസിൽ എഫ്ഐആർ ഇട്ടതെന്ന ബിആർഎം ഷഫിറിന്‍റെ  പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം. ഷുക്കൂർ വധക്കേസിൽ  സുധാകരൻ കൃത്രിമ തെളിവുണ്ടാക്കിയും അന്വേഷണ ഏജൻസിയെ സമ്മർദത്തിലാക്കിയും തങ്ങളെ പ്രതിചേർത്തുവെന്നാണ് വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് പി.ജയരാജന്‍റെ ആവശ്യം. ഷഫീറിന്‍റെ പ്രസംഗവും സിബിഐ ഡയറക്ർക്ക്...

പി.ടി സമയത്ത് പഠിപ്പ് വേണ്ട; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത് 'സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ്...

ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും; വരുന്നു ഡ്രോണ്‍ എഐ ക്യാമറ

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും. ഡ്രോണ്‍ അധിഷ്ഠിത എഐ ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനക്ക് അയച്ചു. ആകാശമാര്‍ഗം മുക്കിലും മൂലയിലും തിരഞ്ഞ് എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള എഐ...

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതിയായ കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർകോട് സ്വദേശിയായ മുഹമ്മദ് ഷമീർ ആണ് അറസ്റ്റിലായത്. ഇയാൾ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കൽപ്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. താമരശ്ശേരി സ്വദേശിയായ ഷാഫിയെയാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലിൽ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന്...

റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ ‘വഴി’ പറഞ്ഞ് പൊലീസ്!

തിരുവനന്തപുരം: നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പ‍ർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന്...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ പരിശോധിക്കാം; ബൂത്തും അറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...
- Advertisement -spot_img