Kerala

കാഞ്ഞങ്ങാട് മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം; പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്

കാസർകോഡ്: കാസർകോഡ് കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീ​ഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് കാഞ്ഞങ്ങാട് മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത്. ഈ റാലിക്കിടെയായിരുന്നു പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. മുദ്രാവാക്യം വിളിച്ച...

മൈക്ക് വിവാദത്തില്‍ പൊലീസിന് നിർദേശവുമായി മുഖ്യമന്ത്രി; ‘സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ല’

തിരുവനന്തപുരം: മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്‍റെ ശബ്ദം...

‘വോട്ടർമാർ മിടുക്കരാണ്…ഒരോ കിലോ ആട്ടിറച്ചി നൽകിയിട്ടും അവരെന്നെ തോൽപിച്ചു’; വെളിപ്പെടുത്തലുമായി നിധിൻ ഗഡ്കരി

നാഗ്പൂർ: വോട്ടർമാർക്ക് ഓരോ കിലോ ആട്ടിറിച്ചി വിതരണം ചെയ്തിട്ടും തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗൺസിൽ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. ഹോർഡിങ്ങുകൾ സ്ഥാപിച്ചിട്ടോ ആട്ടിറച്ചി നൽകിയിട്ടോ അല്ല, ജനങ്ങളുമായി വിശ്വാസവും സ്‌നേഹവും വളർത്തിയെടുത്താണ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. വോട്ടർമാർ...

മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട...

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.  മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം,...

‘മറ്റ് പാര്‍ട്ടികൾ ഭരിക്കുന്നിടങ്ങളിൽ കടുത്ത നടപടി’; കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മറ്റ്‌ സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് സ്വീകരിക്കാത്ത് എന്തെന്ന് കോടതി ചോദിച്ചു. നാഗാലാൻഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം. നാഗാലാൻഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ...

‘കയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിനല്‍കി സുമതിചേച്ചി’; ‘അമ്മ സ്‌നേഹത്തിന്’ കയ്യടിച്ച് മന്ത്രി എം ബി രാജേഷ്; വീഡിയോ

കുടുംബശ്രീയുടെ രാമപുരം മലബാര്‍ മക്കാനി കാന്റീനിലെ ജീവനക്കാരി സുമതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കയ്യൊടിഞ്ഞ കോളേജ് വിദ്യാര്‍ത്ഥിക്ക് ചോറ് വാരിക്കൊടുത്താണ് സുമതി സോഷ്യല്‍ മീഡിയയില്‍ താരമായത്. മന്ത്രി എം ബി രാജേഷും സുമതിയെ അഭിനന്ദിച്ച് രംഗത്തെത്തി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഈ അമ്മ സ്‌നേഹത്തിന്റെ പേരാണ് കുടുബശ്രീ. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന്...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 നവംബര്‍ 26ന്

തിരുവനന്തപുരം: കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം. ബിസിസിഐ ഫിക്‌സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു. നവംബര്‍ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ്...

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പണി! ചുറ്റും മാത്രം നോക്കിയിട്ട് കാര്യമില്ല, പറന്നെത്തും ഡ്രോണുകളുമായി കേരള പൊലീസ്

തിരുവനന്തപുരം: ലഹരി വില്‍പ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിന്‍റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ ഡി പി എസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ...

15 മില്യൺ ദിർഹം നേടാൻ രണ്ട് അധിക ടിക്കറ്റുകൾ; ബി​ഗ് ടിക്കറ്റ് സമ്മർ ബൊണാൻസ

ബി​ഗ് ടിക്കറ്റിനൊപ്പം കൂടുതൽ സമ്മാനങ്ങൾ നേടാൻ സമ്മർ ബൊണാൻസ ജൂലൈ 25 മുതൽ 30 വരെ. ഈ കാലയളവിൽ 'ബൈ 2 ​ഗെറ്റ് 1 ഫ്രീ' ഓഫർ ഉപയോ​ഗിക്കുന്നവരിൽ നിന്ന് 15 ഭാ​ഗ്യശാലികൾക്ക് രണ്ട് ബി​ഗ് ടിക്കറ്റുകൾ അധികം നേടാനാകും. അതായത് ജയിക്കാനുള്ള സാധ്യത, ഒന്നിൽ നിന്ന് അഞ്ചായി വർധിപ്പിക്കാം. ജൂലൈ 31-ന് സോഷ്യൽ മീഡിയ...
- Advertisement -spot_img

Latest News

പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല, തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികൾ; സുപ്രിംകോടതിയോട് മുസ്‌ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ട് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രിംകോടതിയിൽ. പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല. വിഷയത്തിൽ...
- Advertisement -spot_img