ദില്ലി: ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി വിവരം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക്...
കൊച്ചി: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തിൽ മലപ്പുറം...
രണ്ടാഴ്ച മുന്‍പ് വിവാഹത്തിനായി കെട്ടിയ മണ്ണില്‍ അവര്‍ വീണ്ടും ഒരുമിച്ചെത്തി, ജീവനറ്റ ശരീരങ്ങളായി. കഴിഞ്ഞ ദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖിന്റേയും നൗഫിയയുടേയും ഖബറടക്ക് ഇന്നലെ നടന്നു. കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനിലാണ് ചടങ്ങുകള്‍ നടന്നത്.
കുമ്മിള്‍ ചോനാമുകളില്‍ പുത്തന്‍വീട്ടില്‍ വിവാഹപ്പന്തല്‍ അഴിച്ചെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിരുന്നില്ല. രണ്ടാഴ്ചമുമ്പ് കെട്ടിയ വിവാഹപ്പന്തലിന്റെ സ്ഥാനത്ത് മരണപ്പന്തല്‍ ഉയര്‍ന്നപ്പോള്‍...
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്തത് ചാലക്കുടി സ്വദേശിയായ രേവത് ആണ്. കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു
"ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര് ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ...
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ചലികളർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കേരളത്തിൽ കർശന നിയമങ്ങൾ ആവശ്യമുണ്ട്. യുപി മോഡൽ സംവിധാനം കേരളത്തിലും വരണം. ഇത്രയും...
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് വിഫലം. തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയായിരുന്നു ഭാര്യ നൗഫിയുടെ മൃതദേഹം കാണാതായ ഭാഗത്തുനിന്ന് മാറി താഴ്ചയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണിപ്പോൾ സിദ്ധിഖിന്റെയും മൃതദേഹം ലഭിക്കുന്നത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും ജീവനറ്റ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ്...
കൊല്ലം: വീട്ടിലേക്ക് പണവും കല്ലും എറിയുന്നതായി പരാതി. കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള രാജേഷിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഒരാഴ്ചയായി ഇത് നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 8,900 രൂപയാണ് കിട്ടിയത്.
രാജേഷ് പ്രവാസിയാണ്. മൂന്ന് മാസം മുൻപാണ് അദ്ദേഹം വിദേശത്ത് പോയത്. വീട്ടിൽ ഭാര്യയും മക്കളുമാണ് താമസിക്കുന്നത്. കല്ലെറിയുന്നതിന് പിന്നിലാരാണെന്ന് കണ്ടെത്താനായില്ല....
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം...
കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം...
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ലെന്നും ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാവില്ല. കേന്ദ്രം പ്രതികരിക്കുന്നില്ല. ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്നും...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...