Kerala

ഒരു മാസത്തിനിടെ എഐ കാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും

തിരുവനന്തപുരം: ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ കാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും പത്ത് എംപിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍...

ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം- സലീം കുമാര്‍

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസിറുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. മാറ്റങ്ങള്‍ വേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലീം കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സലീം കുമാറിന്റെ...

പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നി​ഗമനം.

പ്രതിയെ പിടിക്കാനെത്തിയ കർണാടക പോലീസ് കേരള പോലീസിന്റെ കസ്റ്റഡിയിൽ

കളമശ്ശേരി: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടി. ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന്...

മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പോലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ...

കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് 15-കാരി, ആശങ്ക; ഒടുവില്‍ തെളിഞ്ഞു, പരാതി വ്യാജം

കണ്ണൂര്‍ : കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പതിനഞ്ചുകാരിയുടെ വ്യാജപരാതി പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ബുധനാഴ്ച രാവിലെ 9.10-ഓടെയാണ് വാര്‍ത്തയുടെ തുടക്കം. നഗരസഭയുടെ പുഴാതി സോണല്‍ ഓഫീസിന് മുന്നിലെ പുലിമുക്ക് റോഡിലൂടെ നടക്കുമ്പോള്‍ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് ബസ് കയറാനായി കനാല്‍ റോഡിലൂടെ നടന്നുവരുമ്പോള്‍ കറുപ്പ്...

മദ്രസ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങള്‍; അഭിനന്ദനവുമായി മോട്ടോര്‍ വാഹനവകുപ്പ്

വള്ളിക്കുന്ന് (മലപ്പുറം): മദ്രസ പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കുകയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. റോഡുകളിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസിലേക്ക് പുറത്തിറക്കിയ 'ദുറൂസുല്‍ ഇസ്‌ലാം' (ഇസ്‌ലാമിക...

പഴയ ഡൽഹിയിലെ നാല് കടമുറികൾക്ക് മുകളിൽ വേണ്ടതല്ല ഖാഇദെ മില്ലത്ത് സൗധം; ഇതൊരു പഴയ ലീഗുകാരന്റെ അഭ്യർഥനയാണ്: കെ.ടി ജലീൽ

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സൗധം കൂടുതൽ വിപുലമായ പദ്ധതിയായി നടപ്പാക്കണമെന്ന് കെ.ടി ജലീൽ. സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവർത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ഡൽഹിയിലെ ഖാഇദെമില്ലത്ത് സൗധം. ഓൾഡ് ഡൽഹിയിലെ ദരിയഗഞ്ചിൽ, ജുമാമസ്ജിന്റെ ആയിരം മീറ്റർ ദൂരത്ത്്, ഗോൾച്ച സിനിമ തിയേറ്ററിന് മുൻവശം...

കശ്മീരില്‍ കഞ്ചാവ് തോട്ടം; അര്‍ബുദത്തിനടക്കം മരുന്ന് നിര്‍മിക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി

ന്യൂഡല്‍ഹി: കഞ്ചാവില്‍നിന്ന് ഔഷധനിര്‍മാണത്തിന് പദ്ധതിയുമായി രാജ്യം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിന്‍ (ഐ.ഐ.ഐ.എം.)കഞ്ചാവ് ഗവേഷണ പദ്ധതി വഴി മരുന്ന് ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്. കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്‌കാനുമായി സഹകരിച്ചുള്ള പദ്ധതി, ദുരുപയോഗം ചെയ്യപ്പെടുന്ന പദാര്‍ഥത്തില്‍ മനുഷ്യന് ഗുണമുണ്ടാക്കുന്ന മരുന്ന് നിര്‍മിക്കുന്നത് സാധ്യമാക്കുമെന്ന്...

സംസ്ഥാനത്ത് 35% മഴ കുറവ്; അടുത്ത രണ്ടു മാസവും മഴ കുറയും, ജലക്ഷാമം രൂക്ഷമാകാം

തിരുവനന്തപുരം∙ അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറയുമെന്നാണ് പ്രവചനം. കാലവർഷ പാത്തി അടുത്ത ദിവസങ്ങളിൽ ഹിമാലയൻ താഴ്‍വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവർഷം ദുർബലമാകാനാണ് സാധ്യത. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img