Kerala

‘ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്’; അബ്ദു റബ്ബ്

മലപ്പുറം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് പികെ അബ്ദു റബ്ബ്. ഷംസീര്‍ എന്ന മുസ്ലീം നാമമാണവര്‍ക്ക് പ്രശ്‌നം. പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ്ബ് ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അല്ലാഹു എന്നത്...

ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന...

‘ലൈസൻസ് എടുക്കാതെ രക്ഷയില്ല’; 3 ദിവസം കൊണ്ട് സംസ്ഥാനത്ത് 10,545 പരിശോധന, 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഇന്ന് നാല് ജില്ലകളിലായി...

സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമർശിച്ച് പൊലീസ് എഫ്.ഐ.ആർ

കോഴിക്കോട്: സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമർശിച്ച് പൊലീസ് എഫ്.ഐ.ആർ. എസ്.ഐ.ഒ - സോളിഡാരിറ്റി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ എടുത്ത കേസിലാണ് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളച്ചത് കുറ്റമായി എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. ഹരിയാന സംഘർഷത്തിലും മഹാരാഷ്ട്ര ട്രെയിൻ ആക്രമണത്തിലും പ്രതിഷേധിച്ചാണ് സോളിഡാരിറ്റി-എസ്.ഐ.ഒ കോഴിക്കോട്ട് പ്രതിഷേധ മാർച്ച് നടത്തിയത്. 'കണ്ടാലറിയുന്ന 50 പേർ ന്യായവിരുദ്ധമായ സംഘം...

‘ഇങ്ങനെയുള്ളവരെ കണ്ടാൽ എന്ത് ചെയ്യണം, നിങ്ങള് പറ’! ആ ട്രോൾ ആർക്കുനേരെ? അബ്ദുറബ്ബിന്‍റെ കുറിപ്പിൽ ചർച്ച

മലപ്പുറം: ആരുടെയും പേര് എടുത്തുപറയാതെയുള്ള അബ്ദുറബിന്‍റെ പരിഹാസ കുറിപ്പിന് താഴെ കുറിപ്പ് ആരെക്കുറിച്ചാണെന്നതിൽ ചർച്ച. ചില കാരണവൻമാരെപോലെ അനാവശ്യ അഭിപ്രായം മാത്രം പറയുന്ന തരത്തിലുള്ളവരെ കണ്ടാൽ എന്ത് ചെയ്യണം എന്നതാണ് അബ്ദുറബ് പരിഹാസ രൂപേണ കുറിച്ചത്. മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനായി ലീഗ് പിരിച്ച തുകയുമായി ബന്ധപ്പെടുത്തി അഭിപ്രായം പറയുന്നവർക്കെതിരായ വിമർശനമാണ് അബ്ദറബ് ഉന്നയിച്ചതെന്നാണ്...

ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരുടെ പ്രസ്താവനയിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം: എസ്.ഡി.പി.ഐ

തിരുവനന്തപുരം: മതവിശ്വാസിയല്ലാത്ത ഷംസീറിന്റെ പരാമർശങ്ങളോട് ബന്ധപ്പെടുത്തി ഇസ്ലാമിക വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരുടെ പ്രസ്താനവനയോട് യു.ഡി.എഫ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. ഷംസീറിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മതവിശ്വാസികളെ കുറിച്ച് വാചാലരാവുന്ന വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും സുകുമാരൻ നായരുടെ നിലപാടിൽ നിശബ്ദത പുലർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻ.എസ്.എസ് പോലെയുള്ള...

ഇനി പിഴ അടച്ചുതീര്‍ക്കാതെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ല; പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഇനിമുതല്‍ വാഹന ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ നിര്‍ബന്ധമായും അടച്ചുതീര്‍ക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി...

വ്യാഴാഴ്ച മുതല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ബൂത്തുകളിലേക്ക്; എത്തുക 10000 നേതാക്കള്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കള്‍ വ്യാഴാഴ്ച മുതല്‍ ബൂത്ത് സന്ദര്‍ശനം നടത്തും. അടുത്ത പത്ത് ദിവസങ്ങള്‍ കൊണ്ട് നേതാക്കള്‍ എല്ലാ ബൂത്തുകളിലും എത്തുന്ന തരത്തിലാണ് പരിപാടി ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു നേതാവ് രണ്ടു ബൂത്തുകളാണ് സന്ദര്‍ശിക്കുക. രണ്ട് ദിവസം പൂര്‍ണ്ണമായും ബൂത്തുകളില്‍ തങ്ങും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി ബൂത്തും...

ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി

ന്യൂഡല്‍ഹി: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബാണ് പരാതിക്കാരന്‍. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തികള്‍ സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണെന്നും ഷംസീറിനെ ഭരണഘടനാ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും...

വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍; ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഏഷ്യാനെറ്റ് ന്യൂസ്; മുന്നേറ്റം നിലനിര്‍ത്തി കൈരളി; താഴേക്ക് വീണ് ജനം ടിവി; ടിആര്‍പി റിപ്പോര്‍ട്ട് പുറത്ത്

മലയാളം ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) കുതിച്ച് റിപ്പോര്‍ട്ടര്‍ ടിവി. 30 ആഴ്ച്ചയിലെ റേറ്റിങ്ങ് പുറത്തു വന്നപ്പോഴാണ് അടുത്തിടെ പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുന്നേറ്റം ഉണ്ടാക്കിയത്. ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ടില്‍ പോലും ഇടം പിടിക്കാതിരുന്ന റിപ്പോര്‍ട്ടര്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച് ഒരു മാസം...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img