കൊച്ചി: വിമാനത്താവളത്തിൽ എത്തുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പൊലീസ്. എയർപോർട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാൽ യാത്രാ വേളകളിൽ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിർബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പറയരുതെന്നും പൊലീസ് അറിയിച്ചു. അടുത്തിടെ ഒരു യാത്രികൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് 'ബോംബുണ്ട്' എന്ന് മറുപടി...
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഒരു വിഭാഗം ഗൂഡാലോചന നടത്തിയെന്ന് ആരോപണം. ഹരിത - എംഎസ്എഫ് വിവാദ സമയത്ത് വാട്സാപ് ഗ്രൂപ്പിലാണ് പി.കെ നവാസടങ്ങുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ഈ ഗ്രൂപ്പിലെ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .
ഹരിത വിവാദ സമയത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഗൂഡാലോചന നടന്നെന്നാണ് ആരോപണം. 'എംഎസ്എഫ് സ്ക്വയർ'...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ് കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്.
ബെഹ്റിനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പരിശോധന ഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ,...
മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി. CMRL മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപ. നിയമവിരുദ്ധ ഇടപാടെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. 2017–20 കാലയളവിലാണ് എസ്എന്‍ ശശിധരന്‍ കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. സേവനം നല്‍കിയില്ലെന്നും മാസംതോറും പണം നല്‍കിയെന്നും കര്‍ത്ത മൊഴിനല്‍കി.
മുംബൈ: യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു ദിനം നമുക്ക് ഇന്ന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ ആപ്പ് സ്കാന്‍ ചെയ്യാനുള്ള ക്യൂആര്‍ കോഡാണ്.അത്രമാത്രം യുപിഐ ഇടപാടുകൾ ഉപഭോക്താക്കളെ ആകർഷിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗൂഗിൾ പേ, ബിം, ഫോൺ പേ, പേടിഎം, തുടങ്ങിയ മുൻനിര ആപ്പുകളാണ് ഇന്ന്...
ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്‍റെ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടിയുമായി സംസാരിച്ചു.
27 ദിവസം...
ദില്ലി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
മക്ക: മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ. സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്ന ഈ ഫ്രഞ്ച് താരം സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് മക്കയിലെത്തിയത്.
ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം എക്‌സ് അക്കൗണ്ടില്‍...
തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തിനെതിരെ ഏക കണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം ഉന്നയിച്ച തിരുത്ത് അംഗീകരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്.
കൂടിയാലോചനയ്ക്ക് ശേഷമേ സിവിൽ...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...