Kerala

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35

ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. Read More:മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു,...

ഒരു രേഖയും എടുക്കാതെ റൂമിൽ നിന്ന് ഇറങ്ങി, പിന്നീട് വിവരമില്ല; മലയാളി ഹജ്ജ് തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം

റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം കാണാതായ മലയാളി തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെ (72) കുറിച്ചാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. ഹജ്ജ്...

എലിപ്പനി, ആശുപത്രി, പ്രണയം, ഒളിച്ചോട്ടം; ട്വിസ്റ്റോട് ട്വിസ്റ്റ്! ഒടുവില്‍ കഞ്ചാവ് കേസിലെ പ്രതിയായി അകത്ത്!

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ലോഡ്ജിൽ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. നൂറനാട് പടനിലം സ്വദേശി അനിൽ കുമാറിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ...

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ UDF-9, LDF-7, BJP-1, സീറ്റുകള്‍ നിലനിര്‍ത്തിയും പിടിച്ചെടുത്തും മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ബാലബലത്തില്‍. ഒമ്പത് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപിക്കും നേടാനായി. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു...

ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി; നാട്ടിലെത്തിയിട്ട് 3 ദിവസം; കൊലയ്ക്ക് കാരണം സംശയരോഗം

തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.  ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം...

‘ദേശീയ ടീമിൽ കളിക്കാൻ പോയപ്പോൾ കാരണം പോലും പറയാതെ പിരിച്ചുവിട്ടു, ജോലി തിരികെ വേണം’; ആവശ്യവുമായി മുഹമ്മദ് റാഫിയും

മലയാളി ഫുട്ബോൾ താരങ്ങളുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. സർക്കാർ ജോലി നൽകിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ഫുട്ബോളർ മുഹമ്മദ് റാഫിയാണ് ഇപ്പോൾ രംഗത്ത് വന്നത്. 2004ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവർക്ക് ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 2008ലാണ് ജോലി നൽകിയത്....

പിൻ വേണ്ട, 500 രൂപ വരെ കൈമാറാം യുപിഐ ലൈറ്റിലൂടെ

ഡിജിറ്റൽ പണമിടപാട് വ്യാപകമായ സാഹചര്യത്തിൽ യുപിഐ ലൈറ്റ് പണമിടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി ആർബിഐ. പണനയ സമിതി യോഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വിവരം അറിയിച്ചത്. യുപിഐ പിൻ ഉപയോഗിക്കാതെ ചെറിയ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് യുപിഐ ലൈറ്റ്. 'ഓഫ്‌ലൈൻ മോഡിലെ...

ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന്...

കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ

തിരുവനന്തപുരം: സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുന്നു. ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം കേസുകൾ. ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആലുവയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ മാത്രം. മധുരം വാങ്ങി നല്‍കി കൂടെക്കൂട്ടിയ കുരുന്നിനെ പ്രതി അതിപൈശാചികമായി കൊന്നു...

‘ഒന്നും നോക്കണ്ട, കളിച്ചോ…’; കാവാലയ്യ പാട്ടിന് നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ…

സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ധാരാളം വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ ചില വീഡിയോകള്‍ പക്ഷേ പെട്ടെന്ന് തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റാറുണ്ട്. അധികവും നമ്മെ സന്തോഷിപ്പിക്കുന്നതോ നമ്മെ ചിരിപ്പിക്കുന്നതോ എല്ലാമായിട്ടുള്ള പോസിറ്റീവായ വീഡിയോകളാണ് ഇത്തരത്തില്‍ പെട്ടെന്ന് ധാരാളം പേരെ ആകര്‍ഷിക്കാറ്. സമാനമായ രീതിയില്‍ നിരവധി പേരെ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷിച്ചൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്....
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img