കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു...
കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കും. രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത്. വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിവരം അറിയിച്ചത്. 2025നുള്ളില്‍ കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന...
തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് മൂന്ന് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചത്. 1,00,000 രൂപ പിഴയും അടക്കണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി...
കോട്ടയം: കിടങ്ങൂരിൽ യുഡിഎഫ് ബിജെപി സഖ്യം. കോട്ടയത്തെ കിടങ്ങൂർ ഗ്രാമപശ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും സഹകരിച്ചത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്
ഇടതുമുന്നണിയിലെ ഇഎം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്....
തൃശൂർ: ഇറച്ചിക്കോഴി വളർത്തൽ മേഖലയിൽ ഹോർമോൺ പ്രയോഗമുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകാമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി. കൃത്രിമ വളർച്ചാ ഹോർമോണുള്ള ബ്രോയിലർ കോഴിയിറച്ചി കഴിക്കരുതെന്ന തരത്തിലുള്ള പ്രചാരണത്തെ പ്രതിരോധിക്കാനാണ് കോഴിക്കർഷകരും കച്ചവടക്കാരും വ്യത്യസ്ത മാർഗം അവലംബിച്ചിരിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാരും പൗൾട്രി മേഖലയിലെ ഗവേഷകരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും സോഷ്യൽ മീഡിയയിലടക്കം...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. ഇതുമായി...
സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് കാവാലയ്യ. പാട്ടിറങ്ങിയ നാളുമുതൽ ഇന്നോളം കാവാലയ്യ തീർത്ത ഓളം ഇപ്പോഴും ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. തമന്നയുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ടുള്ള ഡാൻസുകൾ റീലുകളിൽ നിറഞ്ഞോടുകയാണ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെയാണ് ഗാനത്തിനൊപ്പം ചുവടുകൾ വെയ്ക്കുന്നത്. ഇവിടെയും കാവാലയ്യയ്ക്ക് ചടുലമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പാട്ടിന്റെ അകമ്പടിയില്ലാതെ, സ്കൂൾ...
കൊച്ചി : നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.
ന്യൂഡൽഹി: സ്വന്തം സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാൽ ഇനി പത്തു വർഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. വിവാഹമോ ജോലിയോ സ്ഥാനക്കയറ്റമോ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതും ഇനി പത്തു വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാകും. പുതുതായി വരാൻ പോകുന്ന ക്രിമിനൽ നിയമങ്ങളിലാണു വിവാഹവും ലൈംഗികബന്ധവുമായി ബന്ധപ്പെട്ടുള്ള കടുത്ത ശിക്ഷകളുള്ളത്.
ഇതാദ്യമായാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി പ്രത്യേക വകുപ്പ്...
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി.എം...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...