തിരുവനന്തപുരം: സിനിമ, സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
2020ൽ മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്.
അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം...
കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ സെപ്റ്റംബര്‍ രണ്ടിനു ശേഷം മഴ വ്യാപകമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴയ്ക്കു കാരണമാവുക. സെപ്റ്റംബര്‍ മൂന്നിന് മഴ കൂടുതല്‍ ശക്തമാവും.
ആദ്യഘട്ടത്തില്‍ കേരളത്തിലെ തെക്കന്‍ജില്ലകളിലും പിന്നീട് വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തമാവുക. സെപ്റ്റംബറില്‍ 250 മി.മീ അധികം മഴ...
റിയാദ്∙ കളിക്കളത്തിലെത്തിയ കാഴ്ചയില്ലാത്ത പെൺകുട്ടിയെ ചേർത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഫത്തെയെ 5–0ന് തകർത്തശേഷമാണ് അൽ നസർ താരമായ ക്രിസ്റ്റ്യാനോ പെൺകുട്ടിയെ കാണാൻ സമയം കണ്ടെത്തിയത്. പെൺകുട്ടിയെ ക്രിസ്റ്റ്യാനോ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ വൈറലായി.
ഞാൻ നിങ്ങളുടെ വലിയ ആരാധികയാണെന്ന് പെൺകുട്ടി റൊണാൾഡോയോട് പറഞ്ഞു. ‘‘ഞാൻ നിങ്ങളുള്ളതുകൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത്. ഞാൻ...
"അളിയാ, എന്ത് വന്നാലും അവളെ എനിക്ക് കെട്ടിച്ചു തരൂല എന്നാ അവളുടെ വീട്ടുകാർ പറയുന്നത്.. നാളെ ഏതോ നാറി അവളെ പെണ്ണ് കാണാനും വരുന്നുണ്ട്.. അതൂടി കഴിഞ്ഞാൽ പിന്നെ തീർന്ന്.. ഇന്ന് രാത്രി തന്നെ അവളെ പൊക്കണം.." "പൊക്കാനോ.. എങ്ങോട്ട് പൊക്കാൻ, ആര് പൊക്കാൻ, ഏത് 'പൊക്കാൻ'?" എറണാകുളത്തെ റൂമിൽ ഇരുന്ന് സൂപ്പർ മാരിയോയുടെ...
കൊച്ചി: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ സച്ചിൻ സാവന്തിനെ അറസ്റ്റ്...
പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾ അച്ഛന്റെ കൺമുന്നിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. അച്ഛൻ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാൾ വെള്ളത്തിൽ താഴ്ന്നുപോയി. രക്ഷിക്കാൻ ചാടിയ മറ്റ് രണ്ട് പേരും...
തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്.
ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കൊല്ലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയ താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്തേക്കാണ് കാര്‍...
ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കാനൊരുങ്ങി റെയില്‍വേ. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.
ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം എറണാകുളം, എറണാകുളം ഗോവ, മംഗലാപുരം തിരുവനന്തപുരം, മംഗലാപുരം കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.
ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി...
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...