Kerala

വെള്ളമെന്നു കരുതി ബാറ്ററി വെള്ളം മദ്യത്തില്‍ മിക്‌സ് ചെയ്തു കഴിച്ചു; 62 കാരന് ദാരുണാന്ത്യം

ഇടുക്കി: അബദ്ധത്തിൽ ബാറ്ററി വെള്ളം മദ്യത്തിൽ ഒഴിച്ച് കുടിച്ച വയോധികൻ മരിച്ചു.മൂലമറ്റം സ്വദേശി മോഹനൻ ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം മദ്യം കഴിച്ചത്. അസ്വഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു.

വേനല്‍ ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം

കൊച്ചി: ഇത്തവണത്തെ വേനല്‍ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്. ഇത്തവണ താരതമ്യേന ചൂട് കൂടുതലായതിനാലാണ് കുടിവെള്ള വില്‍പ്പന തകൃതിയായി നടന്നത്. ഓണത്തിന് മാത്രം 20 ശതമാനം അധിക വില്‍പ്പന നടന്നു. കേരളത്തില്‍ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ദിവസം ഒരു ലിറ്ററിന്റെ,...

ആരുടെയോ ബൈക്കിന്റെ ‘പേരിൽ’ യുവാവിന് അഞ്ചുവട്ടം നോട്ടിസ്; പരാതി നൽകിയെങ്കിലും കാര്യമായ നടപടിയില്ല

പത്തനംതിട്ട ∙ തന്റെ വിലാസത്തിൽ മറ്റാരോ എടുത്ത ബൈക്കിന്റെ നിയമലംഘനക്കേസുകൾ ഒന്നിനു പിന്നാലെ എത്തിയതോടെ വെട്ടിലായി യുവാവ്. ബൈക്ക് ഉപയോഗിച്ചിരുന്നയാളെ യുവാവു തന്നെ പൊലീസിനു കണ്ടെത്തി നൽകിയെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തതല്ലാതെ മറ്റൊരു നടപടിയുമില്ലെന്ന് ആക്ഷേപം. പത്തനംതിട്ട വലഞ്ചുഴി തരകൻപുരയിടത്തിൽ ആസിഫ് അബൂബക്കറിനാണ് കഴിഞ്ഞ ഓഗസ്റ്റ് 10 മുതൽ പല തവണയായി പെറ്റിക്കേസുകൾക്കു പണം അടയ്ക്കണമെന്ന്...

ബസില്‍ വച്ച് അപമദര്യാദയായി പെരുമാറി; സംഭവം യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

സുള്ള്യ: കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കാസര്‍കോട് സ്വദേശിക്കെതിരെ ബെല്ലാരെ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി വിഷ്ണു മോഹന്‍(32) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. സമീപത്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് ബസിറങ്ങിപ്പോകുമ്പോള്‍ തന്നെ പിന്നീട് വിളിക്കണം എന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍...

ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. കെഎസ്ഇബി സമര്‍പ്പിച്ച  താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മേയ് 23...

റോഡിലിറങ്ങുമ്പോൾ എന്തൊക്കെ രേഖകൾ വേണം വാഹനത്തിൽ? 15 ദിവസത്തെ സാവകാശം എന്തിനൊക്കെ? പൊലീസ് വിശദീകരിക്കുന്നു

തിരുവനന്തപുരം: റോഡില്‍ വെച്ച് പൊലീസ് വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ എന്തൊക്കെയാണ് കാണിക്കേണ്ടത്?എപ്പോഴും കരുതേണ്ട ഒറിജിനല്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ സാവകാശം ലഭിക്കുന്ന രേഖകളും എന്തൊക്കെയാണെന്നും വിവരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പൊലീസ്. രേഖകള്‍ നേരിട്ട് ഹാജരാക്കുകയോ അല്ലെങ്കില്‍ ഡിജി ലോക്കര്‍ വഴിയോ എം പരിവാഹന്‍ ആപ്ലിക്കേഷന്‍ വഴിയോ മൊബൈല്‍ ഫോണിലൂടെ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്യാം....

നിയമ ലംഘകരെ പൊക്കാൻ എ.ഐ കാമറ ഇനി ആകാശത്ത്; പുതിയ പദ്ധതിയുമായി ഗതാഗത കമ്മീഷൻ

തിരുവനന്തപുരം: റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ.ഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് റോഡ് സുരക്ഷ കമ്മീഷണര്‍ എസ്.ശ്രീജിത്ത്. ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എ.ഐ കാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും...

മണർകാട് യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം; പൊലീസ് ലാത്തി വീശി

മണർകാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം.എന്നാൽ സി പി...

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍; 37,213 വോട്ടിന്‍റെ ഭൂരിപക്ഷം

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. 53 വർഷം ഉമ്മൻചാണ്ടിയെ വിജയിച്ച പുതുപ്പള്ളിക്കാർ മകനായ ചാണ്ടി ഉമ്മനെയും കൈവിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഒന്നാം റൗണ്ടിൽ ചാണ്ടി ഉമ്മന്റെ ലീഡ് 2816 ആയിരുന്നു. രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം നാലാം റൗണ്ടിൽ 2962 ഉം...

ഒരു ബൂത്തിലും ലീഡില്ല, എൽഡിഎഫിനെ ഞെട്ടിച്ച് മണർകാട്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ലീഡ് നേടിയ മണർകാട് പഞ്ചായത്തിലും തകർന്നടിഞ്ഞ് എൽഡിഎഫ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ലീഡെടുക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണർകാടിൽ 1213 വോട്ടിനാണ് ഉമ്മൻചാണ്ടി പിന്നിലായിരുന്നത്. ഇവിടെ മികച്ച പ്രകടനം എൽഡിഎഫ് ഇത്തവണയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img