Kerala

നിപ വൈറസിന്റെ വഴികൾ അവ്യക്തം; ആദ്യം മരിച്ചയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

കോഴിക്കോട് ജില്ലയിൽ പനിമൂലം മരിച്ച രണ്ടുപേർ നിപ വൈറസ്‌ ബാധിതരായിരുന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. നിപയുടെ വ്യാപനം തടയാൻ എല്ലാ പഴുതുകളുമടച്ച് സർക്കാർ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെങ്കിലും വൈറസ്‌ എങ്ങനെ ബാധിച്ചുവെന്നത് അവ്യക്തമായി തുടരുകയാണ്. ഉറവിടം കണ്ടെത്തുകയെന്നത് പ്രതിരോധ നടപടികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. നിപ വൈറസ്‌ മൂലം മരിച്ച കോഴിക്കോട് സ്വദേശികള്‍...

ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

സെക്കൻഡ് ഹാൻഡ് കാർ അന്യസംസ്ഥാനത്ത് നിന്ന് വാങ്ങുന്നവർ ശ്രദ്ധിക്കുക; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വന്തമായൊരു കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അതുകൊണ്ടുതന്നെ സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ പരിഗണിക്കുവരും കുറവല്ല. ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ...

സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ല; ഹൈക്കോടതി

സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് യുവാവിനെതിരെ  ആലുവ പൊലീസ് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. ഡിജിറ്റൽ യുഗത്തിൽ ഇത്തരം വിഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക്...

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു, പൂനെ ഫലം പോസിറ്റീവ്; കോഴിക്കോട്ട് അതീവ ജാഗ്രത

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര...

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ഇന്ന്...

കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം . ക്രീം നിറത്തിലുള്ള ജാക്കറ്റും ഷർട്ടും കാക്കി പാന്‍റ്സുമാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിൽ താമര ചിഹ്നവുമുണ്ട്. പാർലമെന്‍റ് സുരക്ഷാ ജീവനക്കാരന് നീല സഫാരി സ്യൂട്ടാണ് യൂണിഫോം. പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. കൂടാതെ ടേബിൾ ഓഫീസ്,...

കേരളത്തില്‍ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതി; ഐഎസ് ഭീകരന്‍ നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു...

ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ്...

നിപ സംശയം; കുട്ടികൾ ​ഗുരുതരാവസ്ഥയിൽ, യുവാവിന്റെ നില തൃപ്തികരം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img